രഞ്ജിത്തും മോഹന്‍ലാലും വീണ്ടും; ബിലാത്തിക്കഥയല്ല, പുതിയ തിരക്കഥ

രഞ്ജിത്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍. നേരത്തെ സേതുവിന്റെ തിരക്കഥയില്‍ ബിലാത്തിക്കഥ എന്ന...

രഞ്ജിത്തും മോഹന്‍ലാലും വീണ്ടും; ബിലാത്തിക്കഥയല്ല, പുതിയ തിരക്കഥ

രഞ്ജിത്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍. നേരത്തെ സേതുവിന്റെ തിരക്കഥയില്‍ ബിലാത്തിക്കഥ എന്ന ചിത്രമൊരുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ച് പുതിയ ചിത്രമൊരുക്കുവാനാണ് രഞ്ജിത്ത് ഒരുങ്ങുന്നത്.

മേയ് 14ന് ലണ്ടനില്‍ ചിത്രീകരണമാരംഭിക്കും. ആദ്യ ദിവസം തന്നെ മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. വര്‍ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്‌ചേര്‍സിന്റെയും ബാനറില്‍ എന്‍.പി സുബൈര്‍, എംകെ നാസര്‍ എന്നിവരാണ് നിര്‍മ്മാണം. അഴകപ്പന്‍ ക്യാമറ കൈകാര്യം ചെയ്യും.

ബിലാത്തിക്കഥക്ക് വേണ്ടി തിരക്കഥ ഒരുക്കിയ സേതു പുതുമുഖങ്ങളെ താരങ്ങളാക്കി ചിത്രം സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിനി ടോം, ബൈജു, മൈഥിലി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. s

Story by
Next Story
Read More >>