റോക്കിസ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാല്യനെതിരെ ലൈംഗികാരോപണം; അന്വേഷണം ആരംഭിച്ചു

ലോസ്ഏഞ്ചല്‍സ്: റോക്കിസ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാലോണിനെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണം ആരംഭിച്ചു. ലോസ് ഏഞ്ചല്സിലെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി...

റോക്കിസ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാല്യനെതിരെ ലൈംഗികാരോപണം; അന്വേഷണം ആരംഭിച്ചു

ലോസ്ഏഞ്ചല്‍സ്: റോക്കിസ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാലോണിനെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണം ആരംഭിച്ചു. ലോസ് ഏഞ്ചല്സിലെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജനറല്‍ വക്താവ് ഗ്രഗ് റിസ്ലിങ് പുറത്തുവിട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 27 വര്‍ഷം മുമ്പ് തന്നെ ലൈംഗികാതിക്രമത്തിന് വിധോയാക്കിയെന്ന് പറഞ്ഞാണ് 71കാരനായ സ്റ്റാലോണിനെ യുവതി പരാതി നല്‍കിയിരിക്കുന്നതെന്ന് താരത്തിന്റെ അഭിഭാഷകന്‍ മാര്‍ട്ടിന്‍ സിങര്‍ പറഞ്ഞു.

2017ലാണ് താരത്തിനെതിരെ സാന്റാമോണിക്കാ പോലീസിന് പരാതി നല്‍കിയത്. 1976ല്‍ പുറത്തിറങ്ങിയ ഓസ്‌കാര്‍ ചിത്രമായ റോക്കിയിലൂടെ പ്രശ്സ്തിയിലേക്ക് ഉയര്‍ന്ന സ്റ്റാലിന്‍ റണ്‍ റാംബോ, റോക്കി എന്നീ ചിത്രങ്ങളിലൂടെ ഹോളിവുഡിലെ ആക്ഷന്‍ ഹീറോ പദവിയും കീഴടക്കിയിരുന്നു. കാലിഫോര്‍ണിയായില്‍ ലൈംഗികാതിക്രമത്തിനെതിരെ സങ്കീര്‍ണമായ നിയമമുണ്ട് പക്ഷെ കുറ്റകൃത്യങ്ങള്‍ നടന്നാല്‍ പത്തു വര്‍ഷത്തിനുളളില്‍ വാദം പൂര്‍ത്തിയായിരിക്കണം.

ഹോളിവുഡില്‍ നിന്ന് അടുത്തകാലത്തായി നിരവധി താരങ്ങള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. നിര്‍മ്മതാവ് ഹാര്‍ളി വെയ്ന്‍സ്റ്റനെതിരെയും, ഹാസ്യ താരം ബില്‍കോസിബിയ്ക്കെതിരെ 2004ല്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനും യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കിയതിനെതിരെയും കേസ് എടുത്തിരുന്നു.

Story by
Read More >>