ആരാണ് പക്കി, എന്താണ് പക്കി; സംശയങ്ങള്‍ക്ക് മറുപടി നല്‍കി സംവിധായകന്‍

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ ഒരു ചിത്രമാണ് നിറയുന്നത്. ഇത്തിക്കര പക്കിയായ മോഹന്‍ലാലിന്റേത്. അസാമാന്യ മെയ്‌വഴക്കത്തോടെ നില്‍ക്കുന്ന...

ആരാണ് പക്കി, എന്താണ് പക്കി; സംശയങ്ങള്‍ക്ക് മറുപടി നല്‍കി സംവിധായകന്‍

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ ഒരു ചിത്രമാണ് നിറയുന്നത്. ഇത്തിക്കര പക്കിയായ മോഹന്‍ലാലിന്റേത്. അസാമാന്യ മെയ്‌വഴക്കത്തോടെ നില്‍ക്കുന്ന മോഹന്‍ലാലിന്റെ പുതിയ ലുക്ക്. അതാണ് ചര്‍ച്ച വിഷയം. നിരവധി പേരാണ് മോഹന്‍ലാലിനെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതിയത്.

ലുക്ക് വന്‍ഹിറ്റായതോടെ ആരാണ് പക്കി, എന്താണ് പക്കി, എന്താണ് പ്രത്യേകത എന്നും ഫേസ്ബുക്കില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനൊരുത്തരം തരികയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. മനോരമ ഓണ്‍ലൈനിനോടാണ് റോഷന്‍ ഇത്തിക്കര പക്കിയുടെ പ്രത്യേകതകള്‍ വെളിപ്പെടുത്തിയത്.

'ഇത്തിക്കരപക്കിയുടെ മെയ്വഴക്കത്തെപ്പറ്റി സൂചന തരുകയാണ് ഈ ചിത്രത്തിലൂടെ. മരങ്ങള്‍ക്കിടയിലൂടെ ഓടിയും ചാടിയും വളര്‍ന്ന ആളാണ് ഇത്തിക്കരപക്കി. ഏത് വലിയ മരത്തിലും പക്കി കയറും, അതിന് അനുയോജ്യമായ ശരീരഭാഷയും മെയ്വഴക്കവും പക്കിക്കുണ്ട്. പക്കി എന്നാല്‍ ചിത്രശലഭമെന്നാണ്, മരങ്ങള്‍ക്കിടയിലൂടെ തെന്നിപ്പായുന്ന പൂമ്പാറ്റയെപ്പോലെ ദ്രുതഗതിയില്‍ ചലിക്കുന്ന കളളനാണ് ഇത്തിക്കപക്കി.' എന്നാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ വെളിപ്പെടുത്തല്‍.

Read More >>