പ്രഭാസിന്റെ സഹോ ദുബായ് ചിത്രീകരണത്തിന് ചെലവഴിക്കുന്നത് 96 കോടി രൂപ; റെക്കോര്‍ഡ് ഇനി സ്വന്തം പേരില്‍

Published On: 2018-05-03 10:30:00.0
പ്രഭാസിന്റെ സഹോ ദുബായ് ചിത്രീകരണത്തിന് ചെലവഴിക്കുന്നത് 96 കോടി രൂപ; റെക്കോര്‍ഡ് ഇനി സ്വന്തം പേരില്‍

ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന ചിത്രമാണ് സഹോ. പ്രഭാസും ടീമും സഹോയുടെ ചിത്രീകരണത്തിനായി ഇപ്പോള്‍ ദുബായിലാണ്. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് സംഘം ദുബായില്‍ എത്തിയിരിക്കുന്നത്.

ദുബായ് ഷെഡ്യൂളിനു വേണ്ടി 90 കോടി രൂപയാണ് നിര്‍മ്മാതാവ് ചെലവഴിക്കുന്നത്. സിംഗിള്‍ ഷെഡ്യൂളിന് വേണ്ടി ഒരു ഇന്ത്യന്‍ സിനിമ ചെലവഴിക്കുന്ന കൂടിയ തുകയാണ് ഇത്. ആ റെക്കോര്‍ഡ് ഇനി സഹോക്ക് ഒപ്പമാണ്.

60 ദിവസങ്ങളിലായാണ് ഗള്‍ഫ് മേഖലയില്‍ ചിത്രീകരണം നടക്കുക. ടുഫോര്‍54 എന്ന പ്രാദേശിക കമ്പനിയാണ് ചിത്രീകരണത്തെ സംഘത്തെ ഗള്‍ഫില്‍ സഹായിക്കുന്നത്.

Top Stories
Share it
Top