അജുവും ധ്യാനും വരുന്നു സച്ചിനുമായി; മോഷന്‍ ടൈറ്റില്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസ്, അജു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സച്ചിന്‍ സിനിമയുടെ മോഷന്‍ ടൈറ്റില്‍ പുറത്തിറങ്ങി. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന...

അജുവും ധ്യാനും വരുന്നു സച്ചിനുമായി; മോഷന്‍ ടൈറ്റില്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസ്, അജു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സച്ചിന്‍ സിനിമയുടെ മോഷന്‍ ടൈറ്റില്‍ പുറത്തിറങ്ങി. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ അജുവര്‍ഗീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

ലിച്ചിയായി എത്തിയ രേഷ്മ രാജനാണ് ചിത്രത്തില്‍ നായിക. ധര്‍മജന്‍, അപ്പാനി ശരത്, രമേശ് പിഷാരടി, ഹരീഷ് കണാരന്‍, ജൂബി നൈനാന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധീറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
<>

Story by
Next Story
Read More >>