ത്രില്ലടിപ്പിച്ച് സാമി 2ന്റെ മോഷന്‍ പോസ്റ്റര്‍ 

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിയാന്‍ വിക്രം നായകനാകുന്ന സാമി 2ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 2003ല്‍ വിക്രം പോലീസ് വേഷത്തിലെത്തിയ...

ത്രില്ലടിപ്പിച്ച് സാമി 2ന്റെ മോഷന്‍ പോസ്റ്റര്‍ 

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിയാന്‍ വിക്രം നായകനാകുന്ന സാമി 2ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 2003ല്‍ വിക്രം പോലീസ് വേഷത്തിലെത്തിയ 'സാമി'യുടെ രണ്ടാം ഭാഗമാണ് സാമി 2. ആദ്യഭാഗം ഒരുക്കിയ ഹരിതന്നെയാണ് സാമി 2ന്റെയും സംവിധാനം.

മോഷന്‍ പോസ്റ്റര്‍ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
https://www.youtube.com/watch?time_continue=6&v=X7azjtgdDrs

തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ പ്രഭു, ബോബി സിന്‍ഹ, ജോണ്‍ വിജയ്, സൂരി തുടങ്ങിയവരും അഭിനയിക്കുന്നു. സംഗീതം ദേവി ശ്രീ പ്രസാദ്. തമിഴ്‌നാട്, ന്യൂഡല്‍ഹി, നേപ്പാള്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Story by
Read More >>