പിആര്‍ പ്രകാശന്റെ കഥപറയാന്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിക്കുന്നു; ചിത്രത്തിന്റെ പേരും പുറത്തുവിട്ടു

മലയാളികളോട് പ്രിയപ്പെട്ട കഥകള്‍ തിരശ്ശീലയിലൂടെ പറഞ്ഞ ആ പ്രിയകൂട്ടുക്കെട്ട് വീണ്ടും വരുന്നു. സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വര്‍ഷങ്ങള്‍ക്ക് ശേഷം...

പിആര്‍ പ്രകാശന്റെ കഥപറയാന്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിക്കുന്നു; ചിത്രത്തിന്റെ പേരും പുറത്തുവിട്ടു

മലയാളികളോട് പ്രിയപ്പെട്ട കഥകള്‍ തിരശ്ശീലയിലൂടെ പറഞ്ഞ ആ പ്രിയകൂട്ടുക്കെട്ട് വീണ്ടും വരുന്നു. സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും സംവിധായകന്‍ ഇന്ന് പുറത്തുവിട്ടു. മലയാളി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ ഫഹദ്ഫാസില്‍ ആണ് നായകന്‍.

പ്രകാശന്‍ എന്ന കഥപാത്രത്തെയാണ് ഫഹദ്ഫാസില്‍ അവതരിപ്പിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സത്യന്‍ അന്തിക്കാട് ചിത്രത്തെ കുറിച്ച് അറിയിച്ചത്.

എല്ലാവർക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകൾ.

പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും.
പല കഥകളും ആലോചിച്ചു.
പലതും ആരംഭത്തിൽ തന്നെ വിട്ടു.
"എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്" ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.

ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന് വരുമ്പോൾ, പുറത്തെ മുറിയിൽ ശ്രീനിവാസൻ ശാന്തനായി ഇരിക്കുന്നു.
"കഥ കിട്ടി"
ശ്രീനി പറഞ്ഞു.
"കഥക്ക് വേണ്ടി നമ്മൾ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങൾ."
ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തിൽ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

"നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റിൽ പരസ്യപ്പെടുത്തി, 'പി ആർ ആകാശ്' എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ."
പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു.
അതാണ് ഞങ്ങളുടെ പുതിയ സിനിമ.
ഫഹദ് ഫാസിലാണ് പ്രകാശൻ.

'ജോമോന്റെ സുവിശേഷങ്ങൾ'ക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് തന്നെ ഈ സിനിമയും നിർമ്മിക്കുന്നു.
ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം.
എസ്.കുമാർ ആണ് ഛായാഗ്രഹണം.
ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു.

വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്.

'മലയാളി' എന്നാണ് സിനിമയുടെ പേര്.

Story by
Next Story
Read More >>