കൊന്നൊടുക്കിയാല്‍ തീരുമോ നായ്ക്കള്‍? മൃഗസംരക്ഷണ വകുപ്പിന്റെ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കോഴിക്കോട്: കൊന്നൊടുക്കിയാല്‍ നായ്ക്കളുടെ വംശം തീരുമെന്നാണ് നമ്മില്‍ പലരുടെയും ധാരണ. ഈ ധാരണയെ പൊളിച്ചെഴുതുന്നതാണ് മൃഗസംരക്ഷണ വകുപ്പ് നിര്‍മ്മിച്ച...

കൊന്നൊടുക്കിയാല്‍ തീരുമോ നായ്ക്കള്‍? മൃഗസംരക്ഷണ വകുപ്പിന്റെ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കോഴിക്കോട്: കൊന്നൊടുക്കിയാല്‍ നായ്ക്കളുടെ വംശം തീരുമെന്നാണ് നമ്മില്‍ പലരുടെയും ധാരണ. ഈ ധാരണയെ പൊളിച്ചെഴുതുന്നതാണ് മൃഗസംരക്ഷണ വകുപ്പ് നിര്‍മ്മിച്ച മുറിപ്പാടുകള്‍ എന്ന ഷോര്‍ട്ട്ഫിലിം. കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ നികേഷ് കിരണ്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

തെരുവുനായ നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ നയമായ എ.ബി.സിയെ (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകള്‍ ദുരീകരിക്കുക എന്നതാണ് ഷോര്‍ട്ട്ഫിലിമിന്റെ ലക്ഷ്യമെന്ന് നികേഷ് കിരണ്‍ 'തത്സമയ'ത്തോട് പറഞ്ഞു. തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നതിന് കാരണം നമ്മള്‍ തെരുവില്‍ തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളാണെന്ന് ഷോര്‍ട്ട്ഫിലിം ചൂണ്ടിക്കാണിക്കുന്നു.

ത്രീ ഡോട്ട് അഡ്വര്‍ട്ടേഴ്‌സിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമാ താരം അഭിജയ്ക്കും ബാലതാരം നക്ഷത്ര നമ്പൂതിരി എന്നിവര്‍ക്കൊപ്പം വെറ്റിനറി ഡോക്ടര്‍മാരായ ഡോ. വിമല്‍, ഡോ. അഭിലാഷ്, ഡോ. അഭിലാഷ്, ഡോ. ഹരികൃഷ്ണപിള്ള, ഡോ. കിഷോര്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ക്യാമറ സജുവും എഡിറ്റിങ് സുജിതുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Story by
Read More >>