സൗബിന്‍ ഷാഹിറിന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികളുണ്ടോ?; ഇതാ അവസരം

മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോല്‍ ക്ലബ്ബ് മാനേജര്‍ മജീദിന്റെ വേഷത്തില്‍ തകര്‍ത്തഭിനയിച്ച സൗബിന്‍ ഷാഹിര്‍ നായകനായി വീണ്ടും എത്തുന്ന ചിത്രമാണ് അമ്പിളി....

സൗബിന്‍ ഷാഹിറിന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികളുണ്ടോ?; ഇതാ അവസരം

മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോല്‍ ക്ലബ്ബ് മാനേജര്‍ മജീദിന്റെ വേഷത്തില്‍ തകര്‍ത്തഭിനയിച്ച സൗബിന്‍ ഷാഹിര്‍ നായകനായി വീണ്ടും എത്തുന്ന ചിത്രമാണ് അമ്പിളി. ജോണ്‍പോള്‍ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

നായകനായ സൗബിന്റെ കുട്ടിക്കാലം അവതരിപ്പിക്കുവാന്‍ കുട്ടികളെ തേടുകയാണ് സംവിധായകന്‍. താല്‍പര്യമുള്ളവര്‍ക്ക് ഓഡിഷനില്‍ പങ്കെടുക്കാം.

ചിത്രത്തിലെ മറ്റൊരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനും നസ്രിയ നാസിമിന്റെ സഹോദരനുമായ നവീന്‍ നാസിം ആണ് ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചത്.

Story by
Read More >>