അറസ്റ്റ് ചെയ്തെന്ന വാർത്തകൾ തെറ്റ്, ഇത് കൂട്ടിക്കൊടുപ്പ്- ശ്രീ റെഡ്ഡി

ഫിലിം‍ഡെസ്ക്ക്: തനിക്കെതിരെ ലഭിച്ച പരാതിയിൽ തന്നെ അറസ്റ്റുചെയ്തു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് തെലുങ്കു താരം ശ്രീ റെഡ്ഡി. വാർത്തകൾ...

അറസ്റ്റ് ചെയ്തെന്ന വാർത്തകൾ തെറ്റ്, ഇത് കൂട്ടിക്കൊടുപ്പ്- ശ്രീ റെഡ്ഡി

ഫിലിം‍ഡെസ്ക്ക്: തനിക്കെതിരെ ലഭിച്ച പരാതിയിൽ തന്നെ അറസ്റ്റുചെയ്തു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് തെലുങ്കു താരം ശ്രീ റെഡ്ഡി. വാർത്തകൾ തെറ്റാണെന്നും തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും നടി ഫെസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. എന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല, കിംവദന്തികളിലൂടെ ഒരു പെണ്ണിനെ വെച്ച് പണമുണ്ടാക്കുന്നത് കൂട്ടിക്കൊടുപ്പാണെന്നും വേശ്യാവൃത്തി ഇതിലും ഏത്രയോ ഭേദമാണെന്നും അവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറുന്നു.

നേരത്തെ പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യേണ്ടിവരുമെന്ന് നടി പ്രതികരിച്ചിരുന്നു. ഇത്രയധികം പ്രതിഷേധമുയര്‍ന്നിട്ടും കാസ്റ്റിങ് കൗച്ച് തുടരുകയാണ്. തെലുങ്ക് – തമിഴ് സിനിമ മേഖലകളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും തന്നെ വേശ്യയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രീ റെഡ്ഡി പറഞ്ഞിരുന്നു.

ഞാനൊരു പെണ്ണാണ്. എനിക്ക് രക്ഷിതാക്കളില്ല. എനിക്കെതിരെ എന്തിനാണിങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നറിയില്ല. സംഘടനകളില്‍ നിന്ന് അംഗത്വം നല്‍കുന്നില്ലെങ്കില്‍ പ്രശ്നമില്ല. പക്ഷേ സിനിമയില്‍ അവസരങ്ങള്‍ വരുമ്പോ ഇവര്‍ എന്ത് ചെയ്യുമെന്നതിനെ കുറിച്ചാണ് ഭയം. ബ്ലാക്ക് മെയില്‍ നടത്തുന്നെന്ന് പറഞ്ഞ് കേസില്‍ കുടുക്കി ജയിലിലാക്കാനാണ് ഇപ്പോഴത്തെ ശ്രമം.<>

ഞാനെന്തിന് ബ്ലാക്ക്മെയില്‍ ചെയ്യണം എന്നാണ് പറയുന്നത്.എന്നെ അപമാനിക്കുകയാണ്. പക്ഷേ പോരാട്ടം തുടരം. കാസ്റ്റിങ് കൗച്ച് കാരണം ഇപ്പോഴും ധാരാളം പെണ്‍കുട്ടികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടി പോരാടും. തെലുങ്ക് താരം നാനിയാണ് ഏറ്റവും മോശമായി പീഡിപ്പിച്ചത്. അനുഭവങ്ങളാണ് തനിക്ക് മുന്നോട്ട് പോകാന്‍ കരുത്തു നല്‍കുന്നതെന്നും ശ്രീ റെഡി വ്യക്തമാക്കി.

ശ്രീ റെഡ്ഡിയുടെ ഇത്തരം ആരോപണങ്ങളിലൂടെ നടന്മാരടക്കമുള്ള ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് താരം ശ്രമിക്കുന്നതെന്ന് കാണിച്ച് സോഷ്യല്‍ ആക്ടീവിസ്റ്റായ വരാഹിയാണ് പൊലീസില്‍ പരാതിപ്പെട്ടിരുന്നത്. ശ്രീറെഡ്ഡി തെളിവുകളില്ലാതെയാണ് പ്രമുഖര്‍ക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നത്. ഇതുവഴി അവരുടെ സല്‍പ്പേരു തകര്‍ക്കുകയും പണം തട്ടുകയുമാണ് ലക്ഷ്യം വെക്കുന്നത്. പലരുമായി കിടക്ക പങ്കിട്ടത് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് വേശ്യാവൃത്തിക്ക് തുല്യമാണ്. അതുകൊണ്ടു തന്നെ അവളെ അറസ്റ്റുചെയ്യാന്‍ കഴിയുമെന്ന് വരാഹിയുടെ പരാതിയില്‍ പറയുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story by
Next Story
Read More >>