ശ്രീദേവിയ്ക്ക് ആദരമര്‍പ്പിച്ച് ആരാധികമാരുടെ കാര്‍ 

മുംബൈ: അന്തരിച്ച നടി ശ്രീദേവിയ്ക്ക് ആദരമര്‍പ്പിച്ച് പൂനെയില്‍ നിന്നുള്ള മൂന്ന് ആരാധികമാര്‍. ശ്രീദേവിയുടെ അഭിനയിച്ച ചിത്രങ്ങളില്‍ നിന്നുള്ള പ്രശസ്തമായ...

ശ്രീദേവിയ്ക്ക് ആദരമര്‍പ്പിച്ച് ആരാധികമാരുടെ കാര്‍ 

മുംബൈ: അന്തരിച്ച നടി ശ്രീദേവിയ്ക്ക് ആദരമര്‍പ്പിച്ച് പൂനെയില്‍ നിന്നുള്ള മൂന്ന് ആരാധികമാര്‍. ശ്രീദേവിയുടെ അഭിനയിച്ച ചിത്രങ്ങളില്‍ നിന്നുള്ള പ്രശസ്തമായ കഥാപാത്രങ്ങള്‍ ചേര്‍ത്തുവെച്ച് കൊണ്ട് ഒരു കാര്‍മുഴുവന്‍ അലങ്കരിച്ചിരിക്കുകയാണിവര്‍. പൂനെയില്‍ നിന്നുള്ള പരിധി ഭാട്ടി, ഭാവന വര്‍മ്മ, ടോനു സോജാതിയ എന്നിവരാണ് ശ്രീദേവിക്ക് വ്യത്യസ്തമായൊരു ആദരം നല്‍കിയത്.

കഴിഞ്ഞ ദിവസം ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ക്ക് മുമ്പാകെ ഇവര്‍ കാര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അന്ധേരിയിലുള്ള ബോണി കപൂറിന്റെ വസതിയിലെത്തിയായിരുന്നു മൂവരും തങ്ങളുടെ ആരാധന വ്യക്തമാക്കിയത്. മൂവരേയുംഅഭിനന്ദിച്ച ബോണി കപൂര്‍ ഇത്തരമൊരു ഉദ്യമത്തിന് നന്ദിയും അറിയിച്ചു.

ശ്രീദേവി അഭിനയിച്ച് വെള്ളിത്തിരയില്‍ കോളിളക്കം സൃഷ്ടിച്ച സദ്മ, മിസ്റ്റര്‍ ഇന്ത്യ, ലംഹെ, ജുഡായി, തോഫ തുടങ്ങിയ ചിത്രങ്ങളില്‍ നിന്നുള്ള ശ്രീദേവിയുടെ കട്ടൗട്ടുകള്‍ കൊണ്ടാണ് ഹോണ്ട സിറ്റി കാറിനെ ഈ മൂവര്‍ സംഘം അലങ്കരിച്ചിരുന്നത്. ശ്രീദേവിയുടെ കുടുംബം നല്‍കിയ ആതിഥ്യ മര്യാദയ്ക്ക് നന്ദി പറഞ്ഞ ആരാധികമാരില്‍ ഒരാളായ ടോണ സോജാതിയ, കപൂര്‍ വീട്ടില്‍ നിന്ന് തിരിക്കാന്‍ നേരം ഞങ്ങളുടെ വാഹനത്തിനടുത്ത് വന്നാണ് ശ്രീദേവിയുടെ കുടുംബം തങ്ങളെ യാത്രയാക്കിയതെന്നും കൂട്ടിച്ചേര്‍ത്തു. ദുബായിലെ ഹോട്ടലിലെ ബാത്ത് ടബില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണു ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Story by
Read More >>