സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്: താടിക്കാരൻ സെലിബ്രിറ്റിയുടെ ജീവിതം

ഫിലിം ഡസ്ക്ക്: സിനിമയാവട്ടെ, മോഡലിങ്ങാവട്ടെ, ഗ്ലാമറിന്റെ ലോകത്ത് ചെറുപ്പക്കാർക്ക് മാത്രമേ അവസരം ലഭിക്കൂ എന്നൊരു ധാരണയെ സമൂ​ഹത്തിലുണ്ട്. എന്നാൽ ഇതിനെ...

സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്: താടിക്കാരൻ സെലിബ്രിറ്റിയുടെ ജീവിതം

ഫിലിം ഡസ്ക്ക്: സിനിമയാവട്ടെ, മോഡലിങ്ങാവട്ടെ, ഗ്ലാമറിന്റെ ലോകത്ത് ചെറുപ്പക്കാർക്ക് മാത്രമേ അവസരം ലഭിക്കൂ എന്നൊരു ധാരണയെ സമൂ​ഹത്തിലുണ്ട്. എന്നാൽ ഇതിനെ തിരുത്തിയെഴുതിയിരിക്കുകയാണ് ദല്‍ജിത്ത് സിങ് എന്ന സെലിബ്രിറ്റി താടിക്കാരന്‍. കൊട്ടാരത്തിൽ നിന്നും തെരുവിലെത്തി, തെരുവില്‍ നിന്നും മോഡലിങ്ങ് രംഗത്തേക്കായിരുന്നു 40 കാരനായ ദല്‍ജിത്ത് സിങിൻെറ പ്രവേശനം.

സിനിമയെ വെല്ലുന്ന ക്ലൈമാക്‌സുകളും ആന്റിക്ലൈമാക്‌സുകളും നിറഞ്ഞ ജീവിതമാണ് ദല്‍ജിത്തിന്റെത്. ആദ്യം മദ്യാസക്തിയുടെ ഇരുണ്ട കാലം. അവിടെ നിന്ന് തെരുവിലേക്ക്. അതുകഴിഞ്ഞ് പുനരധിവാസ കേന്ദ്രത്തിലെ അടച്ചിട്ട ജീവിതം. പിന്നെ നാല്‍പതാമത്തെ വയസ്സിൽ മോഡലിങ് രംഗത്തേക്ക്. ഡല്‍ഹിയിലെ വ്യവസായ പ്രമുഖന്‍ മോഹിന്ദ് രജ്ഞിത്തിന്റെ മകനാണ് ഇദ്ദേഹം. പ്രമുഖനായ അച്ഛന്റെ മകനായിട്ടും തന്റെ പിടിപ്പു കേടുകൊണ്ട് തെരുവില്‍ കഴിയാനായിരുന്നു ദല്‍ജിത്ത് സിങിന്റെ വിധി.

അവിടെ നിന്നാണ് ദൽജിത്ത് മോഡലിങ്ങില്‍ എത്തിയത്. സോള്‍ട്ട് ആന്റ് പെപ്പര്‍ താടിയാണ് ആദ്യം ദല്‍ജിത്തിനെ സ്റ്റാറാക്കിയത്. പിന്നീട് നിരവധി തവണ തന്റെ താടില്‍ പരീക്ഷണം നടത്തി ദല്‍ജിത്ത് മോഡലിങ്ങിലും സ്റ്റാറായി. ഇതിനെ തുടർന്ന് സജ്ഞയ് ലീല ബൻസാലിയുടെ പദ്മാവത് സിനിമയില്‍ അഭിനയിക്കാനും അവസരം ലഭിച്ചു. പദ്മാവതിൽ ഷാരിഖ് പാഷയെ പ്രേക്ഷകര്‍ ഇരുകൈയ്യും ചേര്‍ത്ത് സ്വീകരിച്ചു.

Story by
Read More >>