ഓര്‍മ്മകള്‍ക്ക് തീപടര്‍ത്തി തെരുവുനാടകം

കോഴിക്കോട്: അടിയന്തരാവസ്ഥയുടെ നടുക്കുന്ന ഓര്‍മ്മകളെ പ്രമേയമാക്കി തെരുവുനാടകം. അടിയന്തരാവസ്ഥയുടെ 43-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനകീയ നാടകസംഘം...

ഓര്‍മ്മകള്‍ക്ക് തീപടര്‍ത്തി തെരുവുനാടകം

കോഴിക്കോട്: അടിയന്തരാവസ്ഥയുടെ നടുക്കുന്ന ഓര്‍മ്മകളെ പ്രമേയമാക്കി തെരുവുനാടകം. അടിയന്തരാവസ്ഥയുടെ 43-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനകീയ നാടകസംഘം പ്രവര്‍ത്തകരാണ് 'അടിയന്തര ഓര്‍മ്മകള്‍' എന്ന പേരിട്ട നാടകം അവതരിപ്പിച്ചത്. കോഴിക്കോട് പുതിയ സ്റ്റാൻറ് പരിസരത്താണ് നാടകം അരങ്ങേറിയത്. അടിയന്തരാവസ്ഥാ കാലത്തെ മര്‍ദ്ദക ഭരണകൂടവും മനുഷ്വാവകാശ ധ്വംസനങ്ങളുമാണ് നാടകത്തിന്റെ പ്രമേയം. <>

മനുഷ്വാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും നിരന്തരം കൊല്ലപ്പെടുന്ന പുതിയകാലത്തെ പ്രവണതകള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് തുല്യമാണെന്നും നാടകം ചൂണ്ടിക്കാണിക്കുന്നു. 'അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ക്ക് തീപടര്‍ത്തുക' എന്ന ആഹ്വാനത്തോടെയാണ് നാടകം അവസാനിച്ചത്.

എം.സി സന്തോഷ്‌കുമാർ സംവിധാനം ചെയ്ത നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മാവൂർ വിജയനാണ്. സംഗീതം കുഞ്ഞന്‍ ചേളന്നൂരും കല നിധീഷ് ബൈജുവുമാണ് നിര്‍വ്വഹിച്ചിക്കുന്നത്. സുധാകരന്‍ ചൂലൂര്‍, സീമ ഹരിദാസ്, ജയകാന്തി ചേവായൂര്‍, നിധീഷ് ബൈജു, കുഞ്ഞന്‍ ചേളന്നൂര്‍, ഭരതന്‍ സമത, സുരേഷ് തിരുത്ത്യാട്, ഷിബു വയലക്കര, മാവൂര്‍ വിജയന്‍, ബൈജു പി. പറമ്പില്‍, ഒ.പി ഷാജു എന്നിവരാണ് നാടകത്തില്‍ വേഷമിട്ടത്.

Story by
Next Story
Read More >>