കരണ്‍ജിത്ത് കൗര്‍ ദി അണ്‍ ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍; സണ്ണിയുടെ ജീവിതത്തിന്റെ അറിയാപ്പുറങ്ങള്‍ വെളിപ്പെടുന്നു

ചുരുങ്ങിയ കാലങ്ങള്‍ക്കിടയില്‍ ബോളിവുഡ് സിനിമാ ലോകത്ത് തന്റെതായൊരിടം കണ്ടെത്തിയ നടിയാണ് സണ്ണി ലിയോണ്‍. നീലച്ചിത്ര നടയായി കരിയര്‍ ആരംഭിച്ച താരത്തിന്റെ...

കരണ്‍ജിത്ത് കൗര്‍ ദി അണ്‍ ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍; സണ്ണിയുടെ ജീവിതത്തിന്റെ അറിയാപ്പുറങ്ങള്‍ വെളിപ്പെടുന്നു

ചുരുങ്ങിയ കാലങ്ങള്‍ക്കിടയില്‍ ബോളിവുഡ് സിനിമാ ലോകത്ത് തന്റെതായൊരിടം കണ്ടെത്തിയ നടിയാണ് സണ്ണി ലിയോണ്‍. നീലച്ചിത്ര നടയായി കരിയര്‍ ആരംഭിച്ച താരത്തിന്റെ ബോളിവുഡ് സിനിമാ ലോകത്തെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഒരുപക്ഷെ ബോളിവുഡിലെ മുന്‍നിര നായികമാരേക്കാളേറെ ആരാധകര്‍ ഇന്ത്യയില്‍ സണ്ണിക്ക് സ്വന്തമായുണ്ടെന്ന് പറയാം.

സിനിമാ നടിയായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട സണ്ണിയെ സിനിമാ പ്രേമികള്‍ക്കറിയാമെങ്കിലും തിരശീലയ്ക്ക് പിന്നിലെ സണ്ണിയെ അധികമാര്‍ക്കും അറിയാനിടയില്ല. സിനിമയില്‍ പ്രേഷകന്റെ മനംകവരുന്ന ഗ്ലാമര്‍ വേഷങ്ങള്‍ക്കപ്പുറം ജീവിതത്തില്‍ സ്‌നേഹ നിധിയായ ഭാര്യയും, മൂന്ന് കുട്ടികളുടെ അമ്മയുമാണവര്‍.

ആരാധകര്‍ക്ക് വേണ്ടി സണ്ണിയുടെ ജീവിതത്തിലെ ആറിയാക്കഥകള്‍ വെളിപ്പെടുന്നു. കരണ്‍ജിത്ത് കൗര്‍ ദി അണ്‍ ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെബ് സിരീസിലൂടെയാണ് ആരാധകരുടെ പ്രിയപ്പെട്ട സണ്ണിയുടെ ജീവിതം വെളിപ്പെടുന്നത്. കുട്ടിക്കാലം മുതല്‍ക്കുള്ള സണ്ണിയുടെ ഇതുവരെയുള്ള ജീവിതമാണ് ഡോക്യു ഡ്രാമയായി ചിത്രീകരിക്കപ്പെടുന്നത്. സണ്ണിതന്നെയാണ് സിനിമയിലെ സണ്ണിയെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സൗത്ത് ആഫ്രിക്കയില്‍ പുരോഗമിക്കുകയാണ്. സണ്ണിയുടെ കുട്ടിക്കാലമവതരിപ്പിക്കുന്ന റൈസാ എക്‌സുമൊന്നിച്ചുള്ള ചിത്രം താരത്തിന്റെ ഇന്‍സ്റ്റഗ്രാം
പേജില്‍ പങ്കുവെച്ചിട്ടിണ്ട്. ഈ മാസം തന്നെ കരണ്‍ജിത്ത് കൗര്‍ ദി അണ്‍ ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
<

>

Story by
Read More >>