മലയാളത്തോട് കണ്ണിറുക്കി സണ്ണിലിയോണ്‍

Published On: 2018-08-03 04:00:00.0
മലയാളത്തോട് കണ്ണിറുക്കി സണ്ണിലിയോണ്‍

വെബ് ഡെസ്‌ക്: അങ്ങനെ മലയാള സിനിമയിലേക്ക് സണ്ണി ലിയോണും. കേരളത്തില്‍ പരന്നു കിടന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒമര്‍ ലുല്ലുവിന്റെ അടുത്ത ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഭാഗമാകുമെന്നാണ് സിനിമാ പിന്നണി പ്രവര്‍ത്തകരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. നേരത്തെ എറണാകുളത്ത് കടയുടെ ഉദ്ഘാടനത്തിന് എത്തിയതോടെ സണ്ണി ലിയോണിന്റെ മലയാള സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ജയറാം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹണിറോസ്, വിനയ് ഫോര്‍ട്ട് എന്നിവരുള്‍പ്പെടുന്ന കോമഡി ചിത്രത്തിലെക്കാണ് സണ്ണി ലിയോണ്‍ എത്തുന്നത്. നേരത്തെ ഈ കഥാപാത്രത്തിന് മിയാ ഖലീഫയെ പരിഗണിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല.

വാര്‍ത്തയോട് ഒമര്‍ ലുല്ലു പ്രതികരിച്ചിട്ടില്ല. ഒരു അഡാര്‍ ലൗവിന് ശേഷമായിരിക്കും അടുത്ത പ്രൊജക്ട് എന്നാണ് സൂചന.

Top Stories
Share it
Top