സണ്ണിവെയ്ന്‍ നിര്‍മാണ രംഗത്തേക്ക്; ആദ്യം നിര്‍മിക്കുന്നത് നാടകം

കൊച്ചി: ചലച്ചിത്ര താരം സണ്ണിവെയ്ന്‍ നിര്‍മാണ രംഗത്തേക്ക് ചുവടുവെക്കുന്നു. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന കമ്പനി ആദ്യമായി...

സണ്ണിവെയ്ന്‍ നിര്‍മാണ രംഗത്തേക്ക്; ആദ്യം നിര്‍മിക്കുന്നത് നാടകം

കൊച്ചി: ചലച്ചിത്ര താരം സണ്ണിവെയ്ന്‍ നിര്‍മാണ രംഗത്തേക്ക് ചുവടുവെക്കുന്നു. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന കമ്പനി ആദ്യമായി നിര്‍മ്മിക്കുന്നത് മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകമാണ്.

നടന്‍ സിദ്ദീഖ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ലോഗോയും ആദ്യ നിര്‍മ്മാണ സംരംഭമായ മൊമെന്റ ജസ്റ്റ് ബിഫോര്‍ ഡെത്ത് നാടകത്തിന്റെ പോസ്റ്ററും പുറത്തിറക്കി.

'' നാളുകളായി ഉള്ള ഒരാഗ്രഹമായിരുന്നു ഒരു നിര്‍മാണ കമ്പനി തുടങ്ങുക എന്നുള്ളത്. നമുക്ക് ഇഷ്ടപ്പെടുന്ന ചില നല്ല സിനിമകള്‍ ചെയ്യാമല്ലോ എന്ന അതിമോഹമാണ് എന്നെ അതിനു പ്രേരിപ്പിച്ചത്. അങ്ങനെ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ അതിപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണ്.

എന്തായിരിക്കണം നിങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കണ്ട ആദ്യ പ്രൊജക്റ്റ് എന്ന് ഒരുപാട് ചിന്തിച്ചു, സഹപ്രവര്‍ത്തകരോടും, സുഹൃത്തുക്കളോടും സംസാരിച്ചു, ചര്‍ച്ചചെയ്തു. ഓര്‍മകളിലെ സ്‌കൂള്‍ കാലം മുതല്‍ നാടകം ഹൃദയത്തില്‍ പതിഞ്ഞത് കൊണ്ടായിരിക്കാം, അത് എന്നെ എത്തിച്ചത് ലിജു കൃഷ്ണ എന്ന കലകാരനിലെക്കും അദ്ദേഹത്തിന്റെ മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിലേക്കും ആണ്. പിന്നെ, നാടകമാണല്ലോ ആദ്യം ഉണ്ടായത്.സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ്‌ന്റെ ആദ്യ സംരംഭമായി ഞങ്ങള്‍ അവതരിപ്പിക്കുന്നത് ഒരു നാടകമാണ് എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ'' -താരംഫെയ്‌സ്ബുക്കില്‍ കുറിച്ചു.
<>

Story by
Next Story
Read More >>