അമ്മയില്‍ സജീവമല്ല; കാരണം മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാം 

Published On: 2018-06-28 09:45:00.0
അമ്മയില്‍ സജീവമല്ല; കാരണം മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാം 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത സംഭവത്തിൽ പ്രതികരിക്കാതെ നടൻ സുരേഷ് ഗോപി എം.പി. അമ്മയിൽ ഇപ്പോൾ താൻ സജീവമല്ലെന്നും സംഘടനയിൽ നിന്ന് വിട്ടു നിൽക്കുന്നത് എന്തു കൊണ്ടാണെന്ന് മാധ്യമങ്ങൾക്ക് അന്വേഷിക്കാമെന്നും സുരേഷ് ഗോപിപറഞ്ഞു.

യുവ നടിമാരുടെ രാജിയെ കുറിച്ച് പ്രതികരിക്കാനില്ല. ഇപ്പോഴത്തെ തന്‍റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു

Top Stories
Share it
Top