മമ്മൂട്ടിയുടെ മകനായി സൂര്യ എത്തുമോ; പ്രതികരിച്ച് സംവിധായകന്‍

Published On: 2018-04-10 06:00:00.0
മമ്മൂട്ടിയുടെ മകനായി സൂര്യ എത്തുമോ; പ്രതികരിച്ച് സംവിധായകന്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ കുറച്ചു ദിവസമായി ഉള്ള ചര്‍ച്ചയാണ് മമ്മൂട്ടിയുടെ മകനായി സൂര്യ അഭിനയിക്കുന്നു എന്നത്. എന്നാല്‍ ഈ വാര്‍ത്തയെ കുറിച്ച് സംവിധായകന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഢിയായി മമ്മൂട്ടി അഭിനയിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് യാത്ര. മഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാജശേഖര റെഡ്ഢിയുടെ മകനായ വൈഎസ് ജഗന്റെ വേഷത്തില്‍ സൂര്യയെത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സംവിധായകന്‍ മഹി വി രാഘവ് ഇക്കാര്യം നിഷേധിച്ചു. ഈ വാര്‍ത്തകള്‍ കള്ളമാണെന്നും സൂര്യയെ സമീപിച്ചിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.

Top Stories
Share it
Top