ലൈംഗികാരോപണം: സാഹിത്യ നോബല്‍ പുരസ്‌കാരം നിര്‍ത്തിവെച്ചു

സ്റ്റോക്ഹോം: സ്വീഡിഷ് അക്കാദമിയിലെ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്നും സാമ്പത്തിക അഴിമതിയുടെയും പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള...

ലൈംഗികാരോപണം: സാഹിത്യ നോബല്‍ പുരസ്‌കാരം നിര്‍ത്തിവെച്ചു

സ്റ്റോക്ഹോം: സ്വീഡിഷ് അക്കാദമിയിലെ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്നും സാമ്പത്തിക അഴിമതിയുടെയും പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം മാറ്റിവെച്ചു. വ്യാഴാഴ്ച വൈകീട്ട് അക്കാദമിയിലെ 10 അംഗങ്ങള്‍ സംയുക്തമായി നടത്തിയ യോഗത്തിന് ശേഷം വെള്ളിയാഴ്ച രാവിലെയാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. അടുത്ത പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് മുമ്പായി അക്കാദമിയിലെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ടെന്ന് അക്കാദമി സെക്രട്ടറി ആന്‍ഡേഴ്സ് ഓള്‍സോണ്‍ പറഞ്ഞു.

മുന്‍കാല പുരസ്‌കാര ജേതാക്കളോടും പൊതുജനങ്ങളോടുമുള്ള ബഹുമാനത്തിന്റെയും വിശ്വാസ്യതയുടെയും പേരിലാണ് ഈ നടപടിയെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. ഈ തീരുമാനം മറ്റു നോബല്‍ പുരസ്‌കാര ജേതാക്കളെ ബാധിക്കില്ല, ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം 2019ല്‍ പ്രഖ്യാപിക്കുമെന്നും അക്കാദമിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

സ്വീഡനിലെ പ്രമുഖ സാംസ്‌കാരിക നേതാവും അക്കാദമിയലെ അംഗം കാതറീന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവുമായ ജീന്‍ ക്ലോഡ് അര്‍നോല്‍ട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് ശേഷം അവരെ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. അതേസമയം അര്‍നോല്‍ട്ട് ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. 1943ല്‍ ലോകമഹായുദ്ധത്തെ തുടര്‍ന്നായിരുന്നു ഇതിന് മുമ്പ് പുരസ്‌കാരം നിര്‍ത്തിവെച്ചത്.

Story by
Next Story
Read More >>