വെറുപ്പ് കൈയ്യടക്കിയ കാലം: ടി.ഡി.രാമകൃഷ്ണന്‍

പൊന്നാട്:(മലപ്പുറം). സ്‌നേഹം വേണ്ട ,വെറുപ്പ് മതി എന്നൊരു 'ആസുരസത്യത്തി'ലേക്കു രാജ്യം വഴുതി മാറിക്കൊണ്ടിരിക്കുകയാണെന്നും മത-രാഷ്ട്രീയ...

വെറുപ്പ് കൈയ്യടക്കിയ കാലം: ടി.ഡി.രാമകൃഷ്ണന്‍

പൊന്നാട്:(മലപ്പുറം). സ്‌നേഹം വേണ്ട ,വെറുപ്പ് മതി എന്നൊരു 'ആസുരസത്യത്തി'ലേക്കു രാജ്യം വഴുതി മാറിക്കൊണ്ടിരിക്കുകയാണെന്നും മത-രാഷ്ട്രീയ അജണ്ടകള്‍ക്കപ്പുറമുള്ള സാംസ്‌കാരിക ഉണര്‍ത്തലുകളിലൂടെ മാത്രമെ നീചമായ ഈ അവസ്ഥയെ മറികടക്കാനാവുകയുള്ളൂ എന്നും എഴുത്തുകാരനും പ്രഭാഷകനുമായ ടി.ഡി.രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മതപരമായ രാഷ്ട്ട്രീയത്തിന്റെ പ്രയോഗം സമൂഹത്തെ ഭിന്നിപ്പിക്കുകയും മതേതരത്വത്തെ പരിഹസിക്കുകയുമാണ് ചെയ്യുന്നത്-ഷബ്‌ന പൊന്നാടിന്റെ 'ലാങ്കിപ്പൂവുകളുടെതാഴ്‌വര'യുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.ഡി.ആര്‍.

മനുഷ്യത്വം അല്‍പാല്‍പമായി അപ്രത്യക്ഷമാവുകയും മനുഷ്യന്റെയും ചരിത്രത്തിന്റെയും മതേതരത്വത്തിന്റെയും പുറത്ത് കൈയ്യേറ്റങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഭീകരമായ ഈ അവസ്ഥയില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അങ്കലാപ്പിലാണ്. മതവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ് വൈലന്‍സ് ഉണ്ടാക്കുന്നിടത്ത് സ്‌നേഹത്തിന് നിലനില്‍ക്കാനാവില്ല; അവിടെ ദയ മരിക്കുന്നു. ഈ അവസ്ഥയെ എങ്ങിനെ പ്രതിരോധിക്കാനാവുമെന്ന് രാജ്യസ്‌നേഹികളും സാംസ്‌കാരിക പ്രവര്‍ത്തകരും ആലോചിക്കണമെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

മാനവികതയുടെ നിരാസകരോട് എക്കാലത്തും കലഹിച്ചവരാണ് ഇന്ത്യയിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും. എന്നാല്‍ ഈ വിഭാഗത്തെ എങ്ങനെ വകവരുത്താമെന്നാണ് ഭരണകൂട ശക്തികള്‍ ചിന്തിക്കുന്നതെന്ന് പുസ്തക പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്ത ആര്യാടന്‍ ഷൗക്കത്ത് ചൂണ്ടിക്കാട്ടി. ഫൈസല്‍ അയിരൂര് ആധ്യക്ഷ്യം വഹിച്ചു.സമദ് പൊന്നാട് സ്വാഗതം പറഞ്ഞു. ടി.പി. ചെറൂപ്പ പുസ്തകം പരിചയപ്പെടുത്തി.

Story by
Next Story
Read More >>