കോട്ടയം കുര്‍ബാനയിലൂടെ നയന്‍താര വീണ്ടും മലയാളത്തിലേക്ക്; ഉണ്ണി ആര്‍ കഥയൊരുക്കും

Published On: 2018-04-17 13:00:00.0
കോട്ടയം കുര്‍ബാനയിലൂടെ നയന്‍താര വീണ്ടും മലയാളത്തിലേക്ക്; ഉണ്ണി ആര്‍ കഥയൊരുക്കും

എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍ ഒരുക്കുന്ന തിരക്കഥയിലൂടെ നയന്‍താര വീണ്ടും മലയാള സിനിമയിലേക്ക്. മഹേഷ് വെട്ടിയാര്‍ ചിത്രം സംവിധാനം ചെയ്യും. തുടര്‍ച്ചയായ ഹിറ്റുകളിലൂടെ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം കരസ്ഥമാക്കിയ നയന്‍താര മമ്മൂട്ടി ചിത്രം പുതിയ നിയമത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്.

ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രമുഖ നടന്‍ അതിഥിവേഷത്തില്‍ എത്തും.

മധു നീലകണ്ഠനാണ് ക്യാമറ. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുക.

Top Stories
Share it
Top