വൈക്കം മുഹമ്മദ് ബഷീർ മറഞ്ഞിട്ട് 24 വർഷങ്ങൾ; വായനക്കാരന്റെ മനസ്സിൽ മരിക്കാതെ ബഷീർ കഥാപാത്രങ്ങൾ

കോഴിക്കോട്: വാക്കുകളുടെ വർണ്ണനകൾ കൊണ്ട് വായനക്കാരന്റെ ഉള്ളിൽ വൈക്കം മുഹമ്മദ് ബഷീർ പടച്ചുവിട്ട കഥാ സൃഷ്ടിക്കൾക്ക് പുനർജീവനം. ബഷീറിന്റെ...

വൈക്കം മുഹമ്മദ് ബഷീർ മറഞ്ഞിട്ട് 24 വർഷങ്ങൾ; വായനക്കാരന്റെ മനസ്സിൽ മരിക്കാതെ ബഷീർ കഥാപാത്രങ്ങൾ

കോഴിക്കോട്: വാക്കുകളുടെ വർണ്ണനകൾ കൊണ്ട് വായനക്കാരന്റെ ഉള്ളിൽ വൈക്കം മുഹമ്മദ് ബഷീർ പടച്ചുവിട്ട കഥാ സൃഷ്ടിക്കൾക്ക് പുനർജീവനം. ബഷീറിന്റെ ചരമദിനത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമിയും ബാങ്ക്‌മെന്‍സ് ക്ലബ്ബും സംഘടിപ്പിച്ച ബഷീറിന്റെ ലോകം എന്ന പരിപാടിയുടെ ഭാഗമായുള്ള പ്രദക്ഷിണ തെരുവുനാടകത്തിലൂടെയാണ് ഇവര്‍ക്ക് പുനർജീവനം നൽകിയത്.

ടൗൺഹാളിൽ നിന്നാരംഭിച്ച് മാനാഞ്ചിറ വഴി കിഡ്സൺ കോർണറിലെ എസ് കെ പൊറ്റക്കാട് പ്രതിമയെ വലം വെച്ച് ബഷീർ സ്മാരക റോഡിലൂടെ കഥാപാത്രങ്ങളുടെ പ്രദക്ഷിണം ടൗൺഹാളിൽ സമാപിച്ചു. വിശ്വകഥാകാരനും പ്രിയ പത്‌നി ഫാബി ബഷീറും ഉൾപ്പടെയുള്ളവർ നഗരവീഥികളെ ബഷീറിയൻ കഥകളുടെ താളുകളാക്കി എത്തിയത് കാഴ്ച്ചക്കാരനിൽ ഏറെ അമ്പരുപ്പുണ്ടാക്കി.തങ്ങൾ വായിച്ചറിഞ്ഞ കഥാപാത്രങ്ങളെയും കഥാകാരനെയും നേരിൽ കണ്ടപ്പോൾ പലരും അവരെ ക്യാമറയിൽ പകർത്തി.

എം.എന്‍ കാരശ്ശേരി രചിച്ച് യേശുദാസ് പാടിയ 'ബഷീര്‍ മാല' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ബഷീറിന്റെ തൂലികയും സൈക്കിളും ഗ്രാമഫോണും ഏന്തിയാണ് കഥാപാത്രങ്ങൾ നഗരത്തിലെത്തിയത്. അകമ്പടി സേവിക്കാന്‍ ബഷീറിന്റെ കൃതികളിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ അബൂബക്കര്‍, ഫാത്തിമ്മാ ബീവി, പാത്തുമ്മ, പൊന്‍കുരിശ് തോമ, കണ്ടംപറയന്‍, എട്ടുകാലി മമ്മൂഞ്ഞ്, മണ്ടന്‍ മുത്തപ്പ തുടങ്ങി പത്തോളം പേരുമെത്തി.

Story by
Next Story
Read More >>