ഞങ്ങള്‍ ജേതാക്കളാണ്, എല്ലാ അര്‍ത്ഥത്തിലും; വിസി അഭിലാഷ് ഉറപ്പിച്ചു പറയുന്നു

രാഷ്ട്രപതി സമ്മാനിക്കാത്ത പുരസ്‌ക്കാരം കേന്ദ്രമന്ത്രിയുടെ കയ്യില്‍ നിന്ന് സ്വീകരിച്ചിരുന്നുവെങ്കില്‍ ഓരോ പുലരിയിലും ഞങ്ങളുടെ ഷെല്‍ഫിലെ ആ 'പുരസ്‌ക്കാര...

ഞങ്ങള്‍ ജേതാക്കളാണ്, എല്ലാ അര്‍ത്ഥത്തിലും; വിസി അഭിലാഷ് ഉറപ്പിച്ചു പറയുന്നു

രാഷ്ട്രപതി സമ്മാനിക്കാത്ത പുരസ്‌ക്കാരം കേന്ദ്രമന്ത്രിയുടെ കയ്യില്‍ നിന്ന് സ്വീകരിച്ചിരുന്നുവെങ്കില്‍ ഓരോ പുലരിയിലും ഞങ്ങളുടെ ഷെല്‍ഫിലെ ആ 'പുരസ്‌ക്കാര പ്രഭ' കണ്ട് ഞങ്ങള്‍ക്ക് കുറ്റബോധവും ഉളുപ്പും ഒക്കെ തോന്നിയേനെയെന്ന് സംവിധായകന്‍ വിസി അഭിലാഷ്. ഫേസ്ബുക്കിലൂടെയാണ് അഭിലാഷിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപം

ചിലർ ഇപ്പോഴും പറയുന്നത് ഞങ്ങൾ അവാർഡ് വാങ്ങാതെ വരരുതായിരുന്നു എന്നാണ്. അവരോട് പറയാനുള്ളത്:

ചരിത്രത്തിൽ ഞങ്ങളെപ്പോഴും ദേശീയ അവാർഡ് ജേതാക്കൾ തന്നെയാണ്.

ഞങ്ങൾ അവാർഡ് നിരസിച്ചിട്ടില്ല.
അവാർഡ് തുക ഞങ്ങളുടെ അക്കൗണ്ടിൽ വന്നു കഴിഞ്ഞു. സർട്ടിഫിക്കറ്റും മെഡലും തപാൽ മാർഗം വീട്ടിലെത്തുകയും ചെയ്യും.

എന്നാൽ,

ഇനിയെങ്ങാനും ആ കേന്ദ്രമന്ത്രിയുടെ കയ്യിൽ നിന്ന് ഞങ്ങൾ അവാർഡ് സ്വീകരിച്ചിരുന്നെങ്കിലോ:

ഒരോ പുലരിയിലും ഞങ്ങളുടെ ഷെൽഫിലെ ആ 'പുരസ്ക്കാര പ്രഭ' കണ്ട് ഞങ്ങൾക്ക് കുറ്റബോധവും ഉളുപ്പും ഒക്കെ തോന്നിയേനെ.

ഞങ്ങളുടെ പുറകേ വരുന്നവരോട് ചെയ്ത ചതിയോർത്ത് ലജ്ജിച്ചേനെ.

അപമാനഭാരത്താൽ ഞങ്ങളുടെ തല
താഴ്ന്ന് നിന്നേനെ.

ഇനി ചെയ്യുന്ന ഒരോ സിനിമയും ഉളുപ്പില്ലായ്മയുടെ ഓക്കാനങ്ങളായേനെ.

ഇപ്പോൾ പക്ഷെ അങ്ങനെയല്ല;
ഞങ്ങൾ ജേതാക്കളാണ്,
എല്ലാ അർത്ഥത്തിലും.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യത്തെ 11 അവാര്‍ഡുകള്‍ മാത്രം വിതരണം ചെയ്യുകയുള്ളൂ എന്ന് അറിയിപ്പ് വന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധിച്ചവരെ പുറത്താക്കിയാണ് പുരസ്‌ക്കാര വിതരണം നടക്കുന്നത്.

Story by
Read More >>