പെട്ടെന്ന് ആരാധകരെ വിളിച്ചു ചേര്‍ത്ത് വിജയ്; രാഷ്ട്രീയ നീക്കമെന്ന് സംശയിച്ച് റിപ്പോര്‍ട്ടുകള്‍

ഇന്നലെയാണ് തമിഴ് നടന്‍ വിജയ് തന്റെ പുതിയ ചിത്രമായ ദളപതി 62വിന്റെ ഒരു ഷെഡ്യൂള്‍ അവസാനിപ്പിച്ചത്. ഇനി ജൂണില്‍ വിദേശത്താണ് അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുക....

പെട്ടെന്ന് ആരാധകരെ വിളിച്ചു ചേര്‍ത്ത് വിജയ്; രാഷ്ട്രീയ നീക്കമെന്ന് സംശയിച്ച് റിപ്പോര്‍ട്ടുകള്‍

ഇന്നലെയാണ് തമിഴ് നടന്‍ വിജയ് തന്റെ പുതിയ ചിത്രമായ ദളപതി 62വിന്റെ ഒരു ഷെഡ്യൂള്‍ അവസാനിപ്പിച്ചത്. ഇനി ജൂണില്‍ വിദേശത്താണ് അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുക. ഏതാണ്ട് ഒരു മാസത്തോളം വിജയ് വിശ്രമത്തിലാണ്.

ഷെഡ്യൂള്‍ തീര്‍ന്നയുടനെ തന്നെ പെട്ടെന്ന് തന്റെ ആരാധക സംഗമം വിളിച്ചു. പെട്ടെന്നുള്ള നീക്കം നിരവധി ചര്‍ച്ചകള്‍ക്കാണ് വഴി വച്ചിട്ടുള്ളത്. പനയൂര്‍ ഇസിആര്‍ റോഡിലെ വേദിയിലാണ് സംഗമം സംഘടിപ്പിച്ചത്.

വിജയുടെ ഈ നീക്കം രാഷ്ട്രീയ പ്രവേശനം ലാക്കാക്കിയാണോ എന്ന സംശയമാണ് പല റിപ്പോര്‍ട്ടുകളിലും ഉണ്ടായിരുന്നത്. എന്നാല്‍ സാധാരണ പോലെയുള്ള യോഗം മാത്രമാണിതെന്നായിരുന്നു വിജയ് ഫാന്‍സ് അസോസിയേഷന്റെ മുതിര്‍ന്ന അംഗം പറഞ്ഞത്.


Story by
Next Story
Read More >>