മൂന്ന് സൂപ്പര്‍ നായകരോടൊപ്പം ഒരേ സമയം വിജയ് സേതുപതി എത്തുന്നു

നിരൂപക ശ്രദ്ധയും തിയ്യേറ്റര്‍ വിജയവും നേടിയാണ് വിജയ് സേതുപതി തമിഴ് സിനിമയില്‍ കുതിക്കുന്നത്. മണിരത്‌നം ചിത്രമായ ചെക്ക ചിവന്ത വാനം, 96, സീതാകത്തി,...

മൂന്ന് സൂപ്പര്‍ നായകരോടൊപ്പം ഒരേ സമയം വിജയ് സേതുപതി എത്തുന്നു

നിരൂപക ശ്രദ്ധയും തിയ്യേറ്റര്‍ വിജയവും നേടിയാണ് വിജയ് സേതുപതി തമിഴ് സിനിമയില്‍ കുതിക്കുന്നത്. മണിരത്‌നം ചിത്രമായ ചെക്ക ചിവന്ത വാനം, 96, സീതാകത്തി, ജുംഗ എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറക്കാനുള്ള വിജയ് സേതുപതി ചിത്രങ്ങള്‍.

ഇനി വരാനുള്ള ചിത്രങ്ങള്‍ ഏതൊരു നടനേയും കൊതിപ്പിക്കുന്നതാണ്. മൂന്ന് സൂപ്പര്‍നായകരോടൊപ്പമാണ് ഇനി വിജയ് സേതുപതി അഭിനയിക്കാന്‍ പോകുന്നത്.

രജനീകാന്ത്, അമിതാബ് ബച്ചന്‍, ചിരഞ്ജീവി എന്നിവരാണ് മൂന്ന് സൂപ്പര്‍ താരങ്ങള്‍. കാര്‍ത്തിക് സുബ്ബരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനീകാന്തിനോടൊപ്പം എത്തുന്നത്. തെലുങ്ക് ബ്രഹ്മാണ്ഡ ചിത്രം സ്യേ രാ എന്ന ചിത്രത്തിലാണ് അമിതാബ് ബച്ചന്‍, ചിരഞ്ജീവി എന്നിവരോടൊപ്പം എത്തുന്നത്.

Read More >>