സൂപ്പര്‍ സ്റ്റാറിനോടൊപ്പം അഭിനയിക്കാനൊരുങ്ങി വിജയ് സേതുപതി

Published On: 2018-04-27 14:00:00.0
സൂപ്പര്‍ സ്റ്റാറിനോടൊപ്പം അഭിനയിക്കാനൊരുങ്ങി വിജയ് സേതുപതി

തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാറിനോടൊപ്പം അഭിനയിക്കാനൊരുങ്ങി വിജയ് സേതുപതി. സേതുപതിയുടെ തന്നെ പിസ്സ, ഇരവി,ജിഗര്‍ത്തണ്ടാര്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ പേരു പുറത്തുവിട്ടിട്ടില്ല. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് ട്വിറ്റരിലൂടെ ഇതു സംബന്ധിച്ചവിവരങ്ങള്‍ പുറത്തുവിട്ടത്. സുബ്ബരാജിന്റെ അടുത്ത ചിത്രത്തില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധീഖി വില്ലന്‍ കഥാപാത്ര അവതരിരപ്പിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത നിഷേധിത്തിരുന്നു.പ്രഭുദേവ, രമ്യ നമ്പീശന്‍ അഭിനയിച്ച സൈലന്റ് ത്രില്ലര്‍ മെര്‍ക്കുറിയാണ് സുബ്ബരാജ് സംവിധാനം ചെയ്ത അവസാന ചിത്രം.

We are happy to announce that for the first time, Vijay Sethupathi will be acting with Superstar Rajini in #SuperstarWithSunPictures. #VijaySethupathiWithSuperstar pic.twitter.com/RZnt6ClGjm

— Sun Pictures (@sunpictures) April 26, 2018

Top Stories
Share it
Top