ഫേക്കുകള്‍ കൂടി: വിജയ് സേതുപതി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു

ഫിലിംഡസ്‌ക്ക്: മലയാളികളടക്കം നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സിനിമാ താരം വിജയ് സേതുപതി ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ചു. താരത്തിന്റെ പേരില്‍ നിരവധി...

ഫേക്കുകള്‍ കൂടി: വിജയ് സേതുപതി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു

ഫിലിംഡസ്‌ക്ക്: മലയാളികളടക്കം നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സിനിമാ താരം വിജയ് സേതുപതി ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ചു. താരത്തിന്റെ പേരില്‍ നിരവധി ഫേക്ക് അക്കൗണ്ടുകളുള്ള സാഹചര്യമാണ് മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററില്‍ ആക്കൗണ്ടു തുടങ്ങാന്‍ സേതുപതിയെ നിര്‍ബന്ധിതനാക്കിയതെന്നാണ് വാര്‍ത്തകള്‍. 79,000 ത്തില്‍ അധികം ഫോളോവേഴ്‌സുള്ള അക്കൗണ്ടുകള്‍ വരെ താരത്തിന്റെ തെന്ന പേരില്‍ ട്വിറ്ററിലുണ്ട്

തന്റെ പേരില്‍ നിരവധി ഫേക്ക് അക്കൗണ്ടുകളുണ്ടെന്ന് തുറന്ന് കാട്ടിക്കൊണ്ട് തമിഴിലാണ് താരത്തിന്റെ ആദ്യ ട്വീറ്റ്.ഔദ്യോഗികമായി അക്കൗണ്ട് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 29700-ല്‍ അധികം ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. .

'ചെക്കാ ചിവന്ത വാനം' എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് സേതുപതിയിപ്പോള്‍. ഗോകുല്‍ സംവിധാനം ചെയ്ത ഗ്യാങ്ങ് സ്റ്റര്‍ കോമഡി ചിത്രമായ ജുങ്കയാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം.<

>Story by
Next Story
Read More >>