വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ചലച്ചിത്രമാവുന്നു; വിക്രം നായകനായെത്തിയേക്കും, 30 കോടി രൂപ ബഡ്ജറ്റ്

Published On: 2018-04-11 10:15:00.0
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ചലച്ചിത്രമാവുന്നു; വിക്രം നായകനായെത്തിയേക്കും, 30 കോടി രൂപ ബഡ്ജറ്റ്

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പടപൊരുതി സമാന്തര ഭരണകൂടം സ്ഥാപിച്ച മലബാറിലെ സ്വാതന്ത്രസമര സേനാനി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം
ചലച്ചിത്രമായെത്തുന്നു. മലയാളത്തിലെ പ്രമുഖ സംവിധായകനാണ് ചിത്രമൊരുക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. തമിഴ് നടന്‍ വിക്രമിനെയാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി പരിഗണിക്കുന്നത്. വിക്രമുമായി സംവിധായകന്‍ പ്രാഥമിക ചര്‍ച്ച നടത്തിയെന്നും നടന്‍ സമ്മതം മൂളിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുന്ന 2021ന് റിലീസ് ചെയ്യാവുന്ന തരത്തിലാണ് ചിത്രത്തിന്റെ ആലോചനകള്‍ നടത്തുന്നത്. 30കോടി രൂപയോളം മുതല്‍മുടക്കി എല്ലാ മേഖലയിലും പ്രമുഖരെ അണിനിരത്തി ചിത്രീകരിക്കാനാണ് തീരുമാനം.

മലബാറിലെ തന്നെ ചില വ്യവസായ പ്രമുഖരാണ് ചിത്രം നിര്‍മ്മിക്കുക. നേരത്തെ മലബാര്‍ കലാപത്തെ ആസ്പദമാക്കി മമ്മൂട്ടിയെ നായകനാക്കി ഐവി ശശി 1921 എന്ന ചലച്ചിത്രം സംവിധാനം ചെയ്തിരുന്നു.

Top Stories
Share it
Top