വില്ലനായി വിനായകന്‍; നായകനായി വിക്രം

Published On: 2018-04-17 14:00:00.0
വില്ലനായി വിനായകന്‍; നായകനായി വിക്രം

തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് നടന്‍ വിനായകന്‍. അവസാനമിറങ്ങിയ സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലും വിനായകന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

വിനായകന്റെ അഭിനയമികവ് തമിഴിലേക്കും പടര്‍ത്താനാണ് ഗൗതം വാസുദേവ് മേനോന്റെ തീരുമാനം. നേരത്തെയും വിനായകന്‍ തമിഴില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അംഗീകാരലബ്ദികള്‍ക്ക് ശേഷം ആദ്യമായാണ് അഭിനയിക്കുന്നത്.

വിക്രം ചിത്രം ദ്രുവനച്ചത്തിരം എന്ന ചിത്രത്തിലാണ് വിനായകന്‍ വില്ലനായെത്തുന്നത്. രാധിക ശരത് കുമാര്‍, ഐശ്വര്യാ രാജേഷ്, ഋതു വര്‍മ എന്നിവരാണ് പ്രമുഖ വേഷങ്ങള്‍ ചിത്രത്തില്‍ ചെയ്യുന്നത്.ജോമോന്‍ ടി ജോണ്‍, സന്താന കൃഷ്ണനന്‍, മനോജ് പരമഹംസ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Top Stories
Share it
Top