വൈ.എസ്.ആറായി മമ്മൂട്ടി, ചിത്രത്തിന്റെ ടീസറെത്തി

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയായി മമ്മൂട്ടിയെത്തുന്ന ചിത്രം യാത്രയുടെ ടീസറെത്തി. മമ്മൂട്ടി ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍...

വൈ.എസ്.ആറായി മമ്മൂട്ടി, ചിത്രത്തിന്റെ ടീസറെത്തി

ന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയായി മമ്മൂട്ടിയെത്തുന്ന ചിത്രം യാത്രയുടെ ടീസറെത്തി. മമ്മൂട്ടി ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്. പറഞ്ഞിരിക്കേണ്ട കഥ, ഒരു ജീവിത യാത്ര, യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു എന്ന് പറഞ്ഞാണ് മമ്മൂട്ടി ടീസര്‍ പങ്കുവച്ചിരിക്കുന്നത്.


മഹി പി.രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക നയന്‍താരയാണ്. വൈ.എസ്.ആറിന്റെ 1999 മുതല്‍ 2004 വരെയുള്ള ജീവിതകാലത്തിലേക്കാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. രാജശേഖര റെഡ്ഡി നടത്തിയ 1500 കിലോമീറ്റര്‍ നീണ്ട പദയാത്രയെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്.

ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്നു വൈ.എസ്.ആര്‍. മൂന്ന് വര്‍ഷം നീണ്ട പദയാത്രയ്ക്ക് ശേഷം 2004ല്‍ തെലുങ്ക്‌ദേശം പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസിന് അധികാരം ലഭിച്ചു. 2009 ലും ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച ലഭിച്ചു. 2009 സെപ്തംബര്‍ രണ്ടിന് ചിറ്റൂരിലേക്കുള്ള യാത്രയ്ക്കിടെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെടുകയും കൊല്ലപ്പെടുകയുമായിരുന്നു.

Story by
Next Story
Read More >>