യുവകവി ജിനേഷ് മടപ്പള്ളി അന്തരിച്ചു

വടകര: യുവകവി ജിനേഷ് മടപ്പള്ളി (34) അന്തരിച്ചു. ഒഞ്ചിയം ഗവ. യു.പി. സ്‌കൂള്‍ ജീവനക്കാരനായിരുന്നു.നാദാപുരം റോഡ് കെ.ടി. ബസാറില്‍ പാണക്കുളം കുനിയില്‍...

യുവകവി ജിനേഷ് മടപ്പള്ളി അന്തരിച്ചു

വടകര: യുവകവി ജിനേഷ് മടപ്പള്ളി (34) അന്തരിച്ചു. ഒഞ്ചിയം ഗവ. യു.പി. സ്‌കൂള്‍ ജീവനക്കാരനായിരുന്നു.നാദാപുരം റോഡ് കെ.ടി. ബസാറില്‍ പാണക്കുളം കുനിയില്‍ പരേതരായ വാസൂട്ടി- പത്മിനി ദമ്പതികളുടെ മകനാണ്.ഏപ്രില്‍ 16നായിരുന്നു ജിനേഷിന്റെ മാതാവ് പത്മിനി മരണപ്പെട്ടത്.അവിവാഹിതനാണ്.

കച്ചിത്തുരുമ്പ്, ഏറ്റവും പ്രിയപ്പെട്ട അവയവം, രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകള്‍ എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. കവിതകള്‍ ഹിന്ദി, തമിഴ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മുറുവശ്ശേരി അവാര്‍ഡ്, മാധ്യമം-വെളിച്ചം കവിതാ പുരസ്‌കാരം, ബോബന്‍ സ്മാരക സാഹിത്യ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.സഹോദരി ജസില. സംസ്‌കാരം ഞായറാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ നടക്കും

Story by
Read More >>