മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Published On: 2018-06-29 07:30:00.0
മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

കൊച്ചി: നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. കൊച്ചിയിലെ എളമക്കരയിലെ വസതിയിലേക്കാണ് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും മാര്‍ച്ച് നടത്തുന്നത്.

അമ്മയ്ക്ക് ആദരാജഞ്ജലികള്‍ എന്ന ബാനര്‍ പിടിച്ച് റീത്ത് വെച്ച് ചന്ദനത്തിരി കത്തിച്ചാണ് പ്രവർത്തകർ മോഹന്‍ലാലിന്റെ വസതിയുടെ മുന്നില്‍
പ്രതിഷേധിച്ചത്. നടിയോട് നീതി കാണിക്കാത്ത ഒരു സംഘടനയില്‍ തുടരാന്‍ മോഹന്‍ലാലിന് അര്‍ഹതയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. കുറ്റവാളിയായ ദിലീപിനെ തിരിച്ചെടുത്തതിനെ പിന്തുണച്ച മുകേഷ്, ഗണേഷ്, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ക്കെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്.

മോഹന്‍ലാല്‍ ലഫ്റ്റനന്റ് കേണല്‍ പദവി ഉപേക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത അമ്മയുടെ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം തന്നെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

Top Stories
Share it
Top