എഴുത്തച്ഛൻ പുരസ്കാരം എം. മുകുന്ദന്

സ്വന്തം ദേശത്തിന്റെ കഥയും സംസ്കൃതിയും ആധുനികതയുടെ ഈടുവെപ്പുകളും കൂട്ടിയിണക്കിയ പ്രതിഭയാണ് എം.മുകുന്ദനെന്ന് ജൂറി വിലയിരുത്തി.

എഴുത്തച്ഛൻ പുരസ്കാരം എം. മുകുന്ദന്

തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന് പുരസ്കാരം സാഹിത്യകാരൻ എം. മുകുന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ രം​ഗത്തെ സമഗ്ര സംഭാവനക്കാണ്​ എഴുത്തച്ഛന് പുരസ്​കാരം നൽകുന്നത്.

സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍, കെ.സച്ചിദാനന്ദന്‍, ജി.ബാലമോഹനന്‍തമ്പി, സുനില്‍പി.ഇളയിടം എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കവി കെ. സച്ചിദാനന്ദനായിരുന്നു 2017ലെ പുരസ്​കാര ജേതാവ്​.

സ്വന്തം ദേശത്തിന്റെ കഥയും സംസ്കൃതിയും ആധുനികതയുടെ ഈടുവെപ്പുകളും കൂട്ടിയിണക്കിയ പ്രതിഭയാണ് എം.മുകുന്ദനെന്ന് ജൂറി വിലയിരുത്തി. മുഖ്യമന്ത്രിയുടെ സൗകര്യം പരി​ഗണിച്ച് ഏറ്റവും അടുത്തദിവസം പുരസ്കാരം നല്‍കുമെന്ന് സാംസ്ക്കാരിക മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു.

Read More >>