കുഴൂര്‍ വിത്സന്റെ 'ട്രീമാജിനേഷന്‍' ഡച്ചിലേക്ക്

2018 ലാണു വിത്സന്റെ മരക്കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയും ചാർളി ഹോൾട്ടിന്റെ ട്രീ കൊളാഷുകളും ചേർന്ന പുസ്തകം ആമസോൺ പ്രസിദ്ധീകരിച്ചത്. മുരളീ ധരിൻ ആണു കവർ രൂപ കൽപ്പന

കുഴൂര്‍ വിത്സന്റെ ട്രീമാജിനേഷന്‍ ഡച്ചിലേക്ക്

തിരൂർ: കവിയും മാദ്ധ്യമപ്രവർത്തകനുമായ കുഴൂർ വിത്സന്റെ 'ട്രീമാജിനേഷൻ' എന്ന പുസ്തകം ഡച്ചിലേക്ക് പരിഭാഷപ്പെടുത്തുന്നു. ഡച്ച് എഴുത്തുകാരി സിസിലി എം ട്രോമ്പ് ആണു വിവർത്തക. ബാബേൽ ക്യൂബ് ആണു പ്രസാധകർ.

സിസിലി എം ട്രോമ്പ്

2018 ലാണു വിത്സന്റെ മരക്കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയും ചാർളി ഹോൾട്ടിന്റെ ട്രീ കൊളാഷുകളും ചേർന്ന പുസ്തകം ആമസോൺ പ്രസിദ്ധീകരിച്ചത്. മുരളീ ധരിൻ ആണു കവർ രൂപ കൽപ്പന. 'ട്രീമാജിനേഷൻ' ഡച്ച് പതിപ്പിന്റെ കവർ, തിരൂർ മലയാളം സർവ്വകലാശലയിൽ നടന്ന സാഹിതി 2019 ൽ പ്രകാശനം ചെയ്തു.

കവികളായ സെറീന, ഷാജു വി വി, രഗില സജി, സന്ദീപ് കെ രാജ്, കല സജീവൻ എന്നിവർ ചേർന്നാണു കവർ പ്രകാശിപ്പിച്ചത്. മുഹമ്മദ് റാഫി എൻ വി, വിജു നായരങ്ങാടി, രാജേന്ദ്രൻ എടത്തുംകര, അനൂപ് വി എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കുഴൂർ വിത്സന്റെ പതിനാറാമത്തെ പുസ്തകമാണു ഡച്ചിൽ പ്രസിദ്ധീകരിക്കുന്ന 'ട്രീമാജിനേഷൻ'.


വിത്സന്റെ 'വയലറ്റിനുള്ള കത്തുകൾ' സ്പാനിഷിലും 'തിന്താരു' എന്ന പുസ്തകം പോർച്ചുഗൽ ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


1998 ലാണു വിത്സന്റെ ആദ്യപുസ്തകം 'ഉറക്കം ഒരു കന്യാസ്ത്രീ' പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ ആദ്യ കവിതാ ബ്ലോഗായ 'അച്ചടി മലയാളം നാട് കടത്തിയ കവിതക'ളുടെ ഉടമയാണു. 2016 ല്‍ സംസ്ഥാന സര്‍ക്കാര്‍ ,സാഹിത്യത്തിലെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് കുഴൂർ വിത്സന് സമ്മാനിച്ചിരുന്നു.

ട്രീമാജിനേഷന്‍ ഇംഗ്ലീഷ് ഇവിടെ വായിക്കാം

Read More >>