കവിത ആര്‍ക്കും എങ്ങനേം പാടി നടക്കാം; പടുപാട്ട് വിവാദത്തിന് മറുപടിയുമായി കവി

കവിത അതിന്റെ അടിസ്ഥാനപരമായ ഞാന്‍ തന്നെ പാടിയ ഈണവും വരികളും ആണ് രേസബാന്റിന് പകര്‍പ്പാവകാശം കൊടുത്തിരിക്കുന്നത്.

കവിത ആര്‍ക്കും എങ്ങനേം പാടി നടക്കാം;  പടുപാട്ട് വിവാദത്തിന് മറുപടിയുമായി കവി

പടുപാട്ട് ഗാനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി കവി കണ്ണന്‍ സിദ്ധാര്‍ത്ഥ്. യൂടൂബില്‍ ഹിറ്റായ പടുപാട്ടിനെതിരെ കേളേജ് അദ്ധ്യാപികയായ ഹിമ ഷിന്‍ജോയി രംഗത്തെത്തിയിരുന്നു.

രശ്മി സതീഷിന്റെ രേസ ബാന്‍ഡാണ് പടുപാട്ട് വീഡിയോ ഗാനം പുറത്തിറക്കിയത്. തുടര്‍ന്ന് താന്‍ പടുപാട്ടിന് നല്‍കിയ ഈണം അതുപോലെ ഉപയോഗിച്ചാണ് രശ്മി വീഡിയോ പുറത്തിറക്കിയതെന്ന് എറണാകുളം മഹാരാജാസ് കോളേജിലെ സംഗീത അദ്ധ്യാപികയായ ഹിമ ഷിന്‍ജോയി ആരോപിച്ചു. ഇതോടെയാണ് കവി വിശദീകരണമുമായി രംഗത്തെത്തിയത്.

കവിത ആര്‍ക്കും എങ്ങനേം പാടി നടക്കാം എന്നിരിക്കെ, ഹിമയുടെ ഈണമാണ് രേസ ബാന്റ് ഉപയോഗിച്ചിരിക്കുന്നു എന്ന് പറയുന്നത് തെറ്റുണ്ടെന്ന് കണ്ണന്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു. കവിത അതിന്റെ അടിസ്ഥാനപരമായ ഞാന്‍ തന്നെ പാടിയ ഈണവും വരികളും ആണ് രേസബാന്റിന് പകര്‍പ്പാവകാശം കൊടുത്തിരിക്കുന്നത്. പിന്നെ അതെങ്ങിനെ ഹിമയുടെ ഈണം ആകും. ആര്‍ക്കും എത് രീതിയിലും പാടാനുള്ള സൗകര്യം പടുപാട്ടിനുണ്ട്. പക്ഷെ കഴിഞ്ഞ 15/ 3 / 19 മുതല്‍ പടുപാട്ട് കവിതയും, അതിന്റെ അടിസ്ഥാനപരമായ ഈണവും രേസ ബാന്റിന് അവരുടെ സ്വാതന്ത്ര്യമനുസരിച്ച് എല്ലാവിധത്തിലും, ഉപയോഗിക്കാനുള്ള അവകാശം എഴുത്തുകാരന്‍ എന്നുള്ള നിലയില്‍ ഞാന്‍ നല്‍കി കഴിഞ്ഞെന്നും കണ്ണന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്

15/ 4/19 ന് പടുപാട്ട് എന്ന എന്റെ കവിത റിലീസായി ,അതിനെ തുടര്‍ന്ന് പ്രചരിച്ചു കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്കുള്ള എന്റെ എളിയ മറുപടിയാണ് ഇത് .

കവിതക്ക് അടിസ്ഥാനപരമായി ഒരു ട്യൂണ്‍ ഉണ്ട് ,കവി എഴുതുമ്പോള്‍ തന്നെ അതുണ്ട് .രാരംഗ് ഗ്രൂപ്പില്‍ ഉപയോഗിക്കുന്നതിന് മുമ്പ് എന്റേതായ ഈണത്തിലും ,താളത്തിലും ഞാന്‍ വേറെ പല നാടക ക്ലാസ്സിലും ഇത് പാടി കൊടുത്തിട്ടുണ്ട് ,കുട്ടികള്‍ പാടി നടന്നിട്ടുമുണ്ട് .രേസ ബാന്റിന് പകര്‍പ്പാവകാശം കൊടുത്തിരിക്കുന്നത് അതാണ് ,പക്ഷെ ഈ കവിത ആദ്യം മഹാരാജാസ് കോളേജിലെ ശ്രീലക്ഷ്മി അവതരിപ്പിച്ചു ഫെയ്‌സ് ബുക്കില്‍ ഇട്ടു ,തുടര്‍ന്ന് ഹിമഷിന്‍ജോ അതേ ഈണത്തില്‍ അത് പാടി ,തുടര്‍ന്ന് യൂട്യൂബിലും ,ടിക്ക് ടോക്കിലും പല പെണ്‍കുട്ടികളും പല ഈണത്തില്‍ ഇത് പാടി ഇട്ടിട്ടുണ്ട് .

കവിത ആര്‍ക്കും എങ്ങനേം പാടി നടക്കാം എന്നിരിക്കെ ,ഹിമയുടെ ഈണമാണ് രേസ ബാന്റ് ഉപയോഗിച്ചിരിക്കുന്നു എന്ന് പറയുന്നത് തെറ്റുണ്ട് ,കവിത അതിന്റെ അടിസ്ഥാനപരമായ ഞാന്‍ തന്നെ പാടിയ ഈണവും വരികളും ആണ് രേസബാന്റിന് പകര്‍പ്പാവകാശം കൊടുത്തിരിക്കുന്നത് ,പിന്നെ അതെങ്ങിനെ ഹിമയുടെ ഈണം ആകും .ആര്‍ക്കും എത് രീതിയിലും പാടാനുള്ള സൗകര്യം പടുപാട്ടിനുണ്ട്, പക്ഷെ കഴിഞ്ഞ 15/ 3 / 19 മുതല്‍ പടുപാട്ട് കവിതയും ,അതിന്റെ അടിസ്ഥാനപരമായ ഈണവും രേസ ബാന്റിന് ,അവരുടെ സ്വാതന്ത്ര്യമനുസരിച്ച് എല്ലാവിധത്തിലും ,ഉപയോഗിക്കാനുള്ള അവകാശം എഴുത്തുകാരന്‍ എന്നുള്ള നിലയില്‍ ഞാന്‍ നല്‍കി കഴിഞ്ഞതാണ് ,ആദ്യം ഉണ്ടായത് എന്റെ താളത്തിലും ,ഈണത്തിലും ഞാന്‍ പാടിയ പടുപാട്ടാണ് ,അതിനെ തുടര്‍ന്നാണ് എല്ലാം ഉണ്ടാകുന്നത് .രശ്മി സതീഷ് എന്ന ആക്റ്റിവിസ്റ്റും ,ഗായികയേയും, രേസ ബാന്റിനേയും മനപ്പൂര്‍വ്വം സമൂഹ മാധ്യമങ്ങളിലൂടെ കരിവാരി തേക്കാന്‍ നടത്തുന്ന അനാവശ്യ പബ്ലിസിറ്റി സ്റ്റണ്ട് വിവാദങ്ങള്‍ ഇവിടെ തീരുമെന്ന് കരുതുന്നു. വസ്തുതാപരമായി എഴുത്തുകാരനെയോ ,ഗായികയെയോ വിളിച്ച് അന്വേഷിക്കാതെ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ അപലപിക്കാതെ തരമില്ല .

കണ്ണന്‍ സിദ്ധാര്‍ത്ഥ്


Read More >>