തിരൂരില്‍ നാളെ ആരംഭിക്കുന്ന സാഹിതി അന്തര്‍സര്‍വ്വകലാശാല സാഹിത്യോത്സവത്തില്‍ , കേരളത്തിലെ എഴുത്തുകാര്‍ക്കൊപ്പം പെരുമാള്‍ മുരുകന്‍ പങ്കെടുക്കും

പെരുമാള്‍ മുരുകന്‍ നാളെ തിരൂരില്‍

Published On: 6 March 2019 4:59 AM GMT
പെരുമാള്‍ മുരുകന്‍ നാളെ തിരൂരില്‍

തിരൂര്‍ : പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ നാളെ തിരൂരിലെത്തും. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന സാഹിതി അന്തര്‍സര്‍വ്വകലാശാല സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനാണു തമിഴിലെ പെരുമാള്‍ എത്തുന്നത് . ഡോ. കെ ജി പൌലോസ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന സാഹിതിയില്‍ പെരുമാള്‍ മുരുകന്‍ മുഖ്യപ്രഭാഷണം നടത്തും .


അക്കാദമിക് ഇടങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഇത്തവണ മാര്‍ച്ച് 7,8 തിയതികളില്‍ സാഹിതി നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഗവേഷകർക്ക് പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരവുമുണ്ട്.

കഥാ സാഹിത്യം, കവിത, ഡയസ് പോറാ പഠനം, മാദ്ധ്യമ രാഷ്ട്രീയം, സംസ്കാര വ്യവസായം ,സിനിമ തുടങ്ങിയ വിഷയങ്ങൾ ചർച്ചക്കെടുക്കുന്ന സമ്മേളനങ്ങൾക്കു പുറമെ എഴുത്തുകാരുമായുള്ള അഭിമുഖങ്ങളും ഉണ്ടാവും.

സാഹിതി 2019 ലെ പാനല്‍ അംഗങ്ങള്‍ : പെരുമാൾ മുരുകൻ, കെ.ജി. പൗലോസ്,കല്പറ്റ നാരായണൻ, കെ.ഇ.എൻ, സി.എസ് വെങ്കിടേശ്വരൻ, അജു . കെ. നാരായണൻ, ഡോ. കെ.എം. അനിൽ, വി. മുസഫർ അഹമ്മദ്, ഡോ. എം.സി. അബ്ദുൾ നാസർ, ഡോ. ലാൽ മോഹൻ, കെ.എ ഷാജി., എസ് കലേഷ്, വിജു നായരങ്ങാടി, രാജേന്ദ്രൻ എടത്തുംകര, കുഴൂർ വിത്സൺ, സറീന, ഷാജു. വി.വി, രഗില സജി , കല, പി.ടി.മുഹമ്മദ് സാദിഖ്, ഡോ. ജിസാ ജോസ്, സന്ദീപ് കെ.രാജ് , കെ.പി. ജയകുമാർ , ആന്റോ സെബിൻ ജോസഫ്, അജിജേഷ് പച്ചാട്ട്, കെ.വി. മണികണ്ഠൻ , അബിൻ ജോസഫ്.

എഴുത്തുകാരനും സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. മുഹമ്മദ് റാഫി.എൻ.വിയാണു സാഹിതി 2019 ന്റെ ജനറൽ കൺവീനർ


കുഴൂര്‍ വിത്സണ്‍

കുഴൂര്‍ വിത്സണ്‍

കവി, ബ്ലോഗര്‍, ഗ്രന്ഥകാരന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ @ തത്സമയം ഓണ്‍ലൈന്‍


Top Stories
Share it
Top