യാത്രികന്റെ വൃക്ഷച്ചുവട്ടില്‍

മലയാളത്തില്‍ വേരൂന്നി വിശ്വസാഹിത്യത്തിന്റെ ആകാശങ്ങളിലേക്ക് പടര്‍ന്ന വൃക്ഷമാണു ബഷീര്‍.തലയോലപ്പറമ്പിലെ വൈക്കത്ത് നിന്ന് തുടങ്ങിയ ആ യാത്ര അവസാനിച്ചത് ബേപ്പൂരിലെ വൈലാലിലാണു. ആ യാത്രയുടെ കഥ കൂടിയാണു ഡോ. മുഹമ്മദ് റാഫി എന്‍.വി തയ്യാറാക്കിയ യാത്രികന്റെ വൃക്ഷച്ചുവട് എന്ന പുസ്തകം. അത് പ്രകാശിക്കുന്നതാകട്ടെ, ആ വലിയ യാത്രികന്റെ വൈലാല്‍ വീട്ടുവളപ്പിലെ മരങ്ങള്‍ക്കിടയില്‍ വച്ചും

യാത്രികന്റെ വൃക്ഷച്ചുവട്ടില്‍

കോഴിക്കോട് : വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തേയും രചനകളേയും പഠനവിധേയമാക്കുന്ന യാത്രികന്റെ വൃക്ഷച്ചുവട് എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് , ബേപ്പൂരിലെ വൈലാല്‍ വീട്ടില്‍ നടക്കും. കേരള സാഹിത്യ അക്കാദമിയുടെ ജീവചരിത്ര ഗ്രന്ഥാവലി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സർവകലാശാലയിലെ സാഹിത്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മുഹമ്മദ് റാഫി എൻ.വിയാണു.


വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ കവി ടി.പി.രാജീവന്‍ , വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിനാ ബഷീറിനു പുസ്തകം നല്‍കി കൊണ്ടാണ്ട് പ്രകാശനം നിര്‍വ്വഹിക്കുക. ബേപ്പൂര്‍ സുഹ്യദ് സംഘം ഒരുക്കുന്ന കൂട്ടായ്മയില്‍ എഴുത്തുകാരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും.
Read More >>