ഡല്‍ഹി ഡൈനാമോസിലും ജംഷദ്പൂര്‍ എഫ്.സിയിലും കളിച്ച ശേഷമാണ് അനസ് കേരളാ ബ്ലാസ്റ്റേഴ്‌സിലെത്തിയിരിക്കുന്നത്.

അനസിനെ പറ്റി ഡേവിഡ് ജെയിംസിന് പറയാനുള്ളത്

Published On: 2018-09-20T20:53:20+05:30
അനസിനെ പറ്റി ഡേവിഡ് ജെയിംസിന് പറയാനുള്ളത്

ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ ഏറ്റവും ശക്തമായ പ്രതിരോധ നിരയുമായാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നതെന്ന് നിസംശയം പറയാം. സന്ദേശ് ജിംഗനും ലാല്‍റുവത്താരയും അടങ്ങുന്ന ഇന്ത്യന്‍ താരങ്ങളടങ്ങുന്ന പ്രതിരോധത്തിലേക്ക് മലയാളി അനസ് എടത്തോടികയും എത്തുന്നതോടെ പ്രതിരോധം ശക്തമാവുകയാണ്. അനസിന്റെ വരവില്‍ കോച്ച് ഡേവിഡ് ജെയിംസിനും പ്രതീക്ഷകളാണുള്ളത്.

അനസിന്റെ വരവ് ടീമിന്റെ പ്രതിരോധത്തിന് ബലാമാണെന്നാണ് ജെയിംസ് പറയുന്നത്.

ദേശിയ താരങ്ങളായ അനസ്, ജിംഗന്‍, ലാല്‍റുവത്താര എന്നിവരെ ഉള്‍പ്പെടുത്തി മികച്ച റിസള്‍ട്ട് ഉണ്ടാക്കാന്‍ സാധിക്കും. അനസ് ആദ്യമായാണ് കേരളത്തില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കുന്നത്. അനസിന്റെ വരവ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തിന് ബലം നല്‍കുകയാണ്, ജെയിംസ് പറഞ്ഞു.

ഡല്‍ഹി ഡൈനാമോസിലും ജംഷദ്പൂര്‍ എഫ്.സിയിലും കളിച്ച ശേഷമാണ് അനസ് കേരളാ ബ്ലാസ്റ്റേഴ്‌സിലെത്തിയിരിക്കുന്നത്.

Top Stories
Share it
Top