ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഉപദേശവുമായി സെവാഗ്

Published On: 29 Dec 2018 9:13 AM GMT
ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഉപദേശവുമായി സെവാഗ്

മെല്‍ബണ്‍: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ വമ്പന്‍ തോല്‍വിയിലേക്കാണ് നീങ്ങുന്നത്. രണ്ട് വിക്കറ്റു മാത്രം കൈയ്യിലിരിക്കെ ഒരു ദിവസവും എന്ന കടമ്പ കടന്നാല്‍ സമനില പിടിക്കാം. 141 റണ്‍സ് എന്ന കടമ്പ കടന്നാല്‍ വിജയിക്കുകയും ചെയ്യാം. എന്നാല്‍ കുമ്മിന്‍സും നാഥന്‍ ലിയോണുമുള്ള വാലറ്റത്തിന് ഈ ചെറുത്തു നില്‍പ്പ് സാദ്ധ്യമാകുമോയെന്നാണ് അഞ്ചാം ദിനം കാണാനുള്ളത്.

ശക്തമായ ഇന്ത്യന്‍ തിരിച്ചു വരവിനെയും കുമ്മിന്‍സിന്റെ പ്രകടനത്തെയും പ്രശംസിച്ചും ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര രംഗത്തെത്തി. വാലറ്റത്ത് പ്രതിരോധിച്ചു നില്‍ക്കുന്ന കുമ്മിന്‍സിന്റെ മനോധൈര്യം പ്രശംസനീയമാണെന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചു. മറ്റു ഓസീസ് താരങ്ങള്‍ കുമ്മിന്‍സില്‍ നിന്നും പഠിക്കേണ്ടതാണെന്നും സെവാഗ് ഓര്‍മ്മിപ്പിച്ചു.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചാം ദിനത്തില്‍ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഇന്ത്യക്ക് വിജയം സ്വന്തമാക്കാം. അതേസമയം 399 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസീസ് ഇപ്പോഴും 141 റണ്‍സ് പിറകിലാണ്. 103 പന്തില്‍ 61 റണ്‍സുമായി വാലറ്റത്ത് കമ്മിന്‍സും ആറു റണ്‍സുമായി നഥാന്‍ ലിയോണാണ് കമ്മിന്‍സുമാണ് ക്രീസില്‍.

Top Stories
Share it
Top