'കൂട്ടിലടച്ച തത്ത'യെ ചട്ടം പഠിപ്പിക്കാന്‍ ബി ജെ പിയും ജെയ്റ്റ്ലിയും

ഐ സി ഐ സി ഐ ബാങ്ക് മുന്‍ സി ഇ ഒ യും, എം ഡിയുമായിരുന്ന ചന്ദ കൊച്ചാറിനെതിരെയുള്ള കേസിലാണു അരുൺ ജെയ്റ്റ്ലിയുടെ ഉപദേശം. തെളിവുകളുടെ അടിസ്ഥാനത്തിലാണു കേസുകള്‍ എടുക്കേണ്ടത്. ഭാവനയുടെയും ഭ്രാന്തിന്റെയും പേരിലല്ല. അതിസാഹസികതയല്ല വേണ്ടത്. പ്രൊഫഷണലിസമാണു. ഭാവനയുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന കേസുകള്‍ നിലനില്‍ക്കില്ല. അവ കോടതിയില്‍ എത്തുമ്പോള്‍ തള്ളിപ്പോകും. ജെയ്റ്റ്ലി തന്റെ ഫേസ് ബുക്ക് നോട്ടില്‍ പറയുന്നു.

കൂട്ടിലടച്ച തത്തയെ ചട്ടം പഠിപ്പിക്കാന്‍ ബി ജെ പിയും ജെയ്റ്റ്ലിയും

കൂട്ടിലടച്ച തത്തയെന്ന് , സുപ്രീം കോടതി 2013 ല്‍ കോണ്‍ഗ്രസ്സ് ഭരണകാലത്ത്, കളിയാക്കിയ സി ബി ഐയെ ചട്ടം പഠിപ്പിക്കാന്‍ ബി ജെ പി ഉന്നതനേതാക്കളുടെ ശ്രമം. റിസര്‍വ്വ് ബാങ്ക്, സി ബി ഐ തുടങ്ങിയ സ്വതന്ത്ര സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഠിനശ്രമം നടത്തുന്നു എന്ന ആരോപണത്തിനിടയിലാണു കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ അരുൺ ജെയ്റ്റ്ലി സി ബി ഐക്ക് ഉപദേശവുമായി രംഗത്ത് എത്തിയത്.

ഐ സി ഐ സി ഐ ബാങ്ക് മുന്‍ സി ഇ ഒ യും, എം ഡിയുമായിരുന്ന ചന്ദ കൊച്ചാറിനെതിരെയുള്ള കേസിലാണു അരുൺ ജെയ്റ്റ്ലിയുടെ ഉപദേശം. തെളിവുകളുടെ അടിസ്ഥാനത്തിലാണു കേസുകള്‍ എടുക്കേണ്ടത്. ഭാവനയുടെയും ഭ്രാന്തിന്റെയും പേരിലല്ല. അതിസാഹസികതയല്ല വേണ്ടത്. പ്രൊഫഷണലിസമാണു. ഭാവനയുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന കേസുകള്‍ നിലനില്‍ക്കില്ല. അവ കോടതിയില്‍ എത്തുമ്പോള്‍ തള്ളിപ്പോകും. ജെയ്റ്റ്ലി തന്റെ ഫേസ് ബുക്ക് നോട്ടില്‍ പറയുന്നു.

ചന്ദ കൊച്ചാറിനെതിരെയുള്ള കേസ് , സി ബി ഐയുടെ അതിസാഹസികതയേയും. ഭ്രാന്തിനേയുമാണു കാണിക്കുന്നത്. ജെയ്റ്റ്ലി കുറ്റപ്പെടുത്തുന്നു. മഹാഭാരതത്തില്‍ , ലക്ഷ്യത്തില്‍ മാത്രം കണ്ണു വയ്ക്കുന്ന അര്‍ജുനനെ എഴുതിക്കാണിച്ചു കൊണ്ടാണു ധനമന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജനുവരി 25 നാണു ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനും വീഡിയോകോൺ മേധാവി വേണുഗോപാൽ ദൂതിനുമെതിരെ സി.ബി.ഐ. എഫ്.ഐ.ആർ ഫയൽ ചെയ്തത്. ചന്ദ കൊച്ചാർ ഐ.സി.ഐ.സി.ഐ. ബാങ്ക് മേധാവി ആയിരുന്ന സമയത്ത് ലോണുകൾ അനധികൃതമായി സ്വകാര്യ കമ്പനികൾക്ക് അനുവദിച്ചുവെന്നും അതുവഴി മൂവരും ബാങ്കിനെ കബളിപ്പിച്ചുവെന്നും തങ്ങൾക്ക് വിവരം ലഭിച്ചുവെന്നുമാണ് സി.ബി.ഐ. പറയുന്നത്. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധനം എന്നീ വകുപ്പുകൾ അനുസരിച്ച് ഇവർക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്.

കൊച്ചാറിനെ കൂടാതെ ബ്രിക്സ് ബാങ്കായ ന്യൂ ഡവലപ്മെന്റ് ബാങ്ക് മേധാവി കെ.വി. കാമത്ത്, ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ നിലവിലെ സി.ഇ.ഒ. സന്ദീപ് ബക്ഷി, കോൾമാൻ സാക്ക്സ് സി.ഇ.ഒ. സൊൻജോയ് ചാറ്റർജി, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സി.ഇ.ഒ. സരിൻ ധാരുവാല, ടാറ്റ ക്യാപിറ്റൽ മേധാവി രാജീവ് സഭർവാൾ,എന്നിവർക്കെതിരെയും സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Next Story
Read More >>