സംഗീത പഠനത്തിനായി സൗദിയിൽ ആദ്യ സ്ഥാപനം

Published On: 5 March 2019 6:09 AM GMT
സംഗീത പഠനത്തിനായി സൗദിയിൽ ആദ്യ സ്ഥാപനം

റിയാദ് : സൗദിയിൽ ആദ്യമായി സംഗീത പഠനത്തിനായി സ്ഥാപനം വരുന്നു. റിയാദ് ആസ്ഥാനമായ സ്ഥാപനത്തിൽ സംഗീത അവതരണത്തിനും അവസരമുണ്ടാകും. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിക്ക് കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുക. സ്ഥാപനത്തിൽ സംഗീതം മാത്രമായിരിക്കും പഠിപ്പിക്കുക. സ്ഥാപനത്തിനുള്ള ലൈസൻസ് സൗദി സാംസ്‌കാരിക ജനറൽ അതോറിറ്റി അനുവദിച്ചതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽഷെയ്ഖ് പറഞ്ഞു.

അറബ് സംഗീത ലോകത്തെ സുവർണ്ണ ശബ്ദം എന്നറിയപ്പെട്ട അബൂബക്കർ സ്വലിഹ് ബെല്ഫികിയുടെ സ്മരണാർത്ഥമാണ് സ്ഥാപനം വരുന്നത്. റിയാദിൽ ആദ്യമായി ഹോളോഗ്രാം സംവിധാനത്തിൽ സംഗീതമവതരിപ്പിച്ച ഗായകനാണ് അബൂബക്കർ. യമനിൽ ജനിച്ച അബൂബക്കർ തന്റെ ജീവിതത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും സംഗീതത്തിനു വേണ്ടിയാണ് ചെലവഴിച്ചത്.

1960 നു ശേഷമാണ് അബൂബക്കർ സൗദിയിൽ എത്തുന്നത്. 2017ന്റെ അവസാനം വരെ സൗദിയിലെ സംഗീത രംഗത്തും സാംസ്‌കാരിക രംഗത്തും നിറഞ്ഞു നിന്നു. ആധുനിക അറബ് സംഗീതത്തിലെ പ്രമുഖരിൽ പലരും ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. അസുഖത്തെ തുടർന്ന് മൂന്ന് മാസം മുമ്പ് അദ്ദേഹം മരണപ്പെട്ടു.

Top Stories
Share it
Top