പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം നടത്തിയെന്നും വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നതുമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

ദുബൈയില്‍ ലിഫ്റ്റില്‍ രതി: പ്രവാസി ദമ്പതികളെ വെറുതെ വിട്ടു

Published On: 2019-02-07T16:55:03+05:30
ദുബൈയില്‍ ലിഫ്റ്റില്‍ രതി: പ്രവാസി ദമ്പതികളെ വെറുതെ വിട്ടു

ദുബൈ: ലിഫ്റ്റിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് പിടിയിലായ പ്രവാസി ദമ്പതികളെ ദുബൈ കോടതി വെറുതെവിട്ടു. പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം നടത്തിയെന്നും വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നതുമടക്കമുള്ള കുറ്റങ്ങളാണ് 32കാരനും 29കാരിക്കുമെതിരെ ചുമത്തിയിരുന്നത്. ഇരുവരും ലെബനീസ് പൗരന്മാരാണ്.

ഡിസംബർ 14നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഫ്ലാറ്റിന്റെ ലിഫ്റ്റിൽ വച്ച് നഗ്നതാപ്രദർശനം നടത്തുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയുയും ചെയ്തുവെന്ന് കോടതി രേഖകൾ പറയുന്നു. സംഭവസമയത്ത് ഇരുവരും മദ്യപിച്ചിരുന്നു. ഇവരുടെ ദൃശ്യങ്ങൾ ഫ്ലാറ്റിലെയും ലിഫ്റ്റിലെയും സി.സി ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ തങ്ങൾ വിവാഹിതരാണെന്ന് ഇരുവരും അറിയിക്കുകയായിരുന്നു. വിവാഹത്തിന്റെ രേഖകൾ ഹാജരാക്കാൻ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ഇരുവരും 2017ൽ തന്നെ വിവാഹിതരായതാണെന്നും വ്യക്തിപരമായ കാരണങ്ങളാൽ ഇക്കാര്യം മറ്റുള്ളവരിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നുവെന്നും ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരുവരും പ്രോസിക്യൂഷൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആദ്യം കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ കുറ്റസമ്മതമൊഴി കോടതിയിൽ ഇവർ നിഷേധിച്ചു. മൊഴിപ്പകർപ്പിൽ വായിച്ചുനോക്കാതെ ഒപ്പിടുകയായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു. ഇരുവരും ക്രിമിനൽ കുറ്റം ചെയ്തതിന് രേഖകളിലെന്നും സി.സിടി.വി ദൃശ്യങ്ങളിൽ കാണുന്ന വ്യക്തികൾക്ക് ദമ്പതികളുമായി സാമ്യമില്ലെന്നും അഭിഭാഷകൻ വാദിച്ചു.

ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. തുടർന്നാണ് കോടതി ദമ്പതികളെ വെറുതെവിട്ടത്. വിധിക്കെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകിയിട്ടുണ്ട്.

Top Stories
Share it
Top