ഷെയ്നിന്‍റെ 'വലിയപെരുന്നാള്‍' ഡിസംബര്‍ 20 ന് തിയറ്ററുകളിലേക്ക്

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന സിനിമ കൂടിയാണ് വലിയപെരുന്നാള്‍

ഷെയ്നിന്‍റെ

യുവതാരം ഷെയ്ൻ നി​ഗം നായകനായ ചിത്രം 'വലിയപെരുന്നാളി'ന്റെ പോസ്റ്ററും റിലീസിങ് തിയതിയും അണിയറക്കാർ പുറത്തുവിട്ടു. നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വലിയപെരുന്നാള്‍' ക്രിസ്തുമസ് റിലീസായി ഡിസംബര്‍ ഇരുപതിനാണ് തിയറ്ററുകളിലെത്തുക.

ഷെയ്‌നിനെ കൂടാതെ വിനായകന്‍, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.നേരത്തെ ഈദിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തിയതി മാറ്റുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം സൗബിന്‍ ഷാഹിറും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന സിനിമ കൂടിയാണ് വലിയപെരുന്നാള്‍. അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് പോസ്റ്ററും തിയതിയും പുറത്തുവിട്ടത്.

Read More >>