'ആദ്യരാത്രി'യുടെ ട്രെയിലറിന് മികച്ച പ്രതികരണം

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചിത്രമാണിത്.

ബിജു മേനോൻ-ജിബു ജേക്കബ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം 'ആദ്യരാത്രി'യുടെ ട്രെയിലറിന് മികച്ച പ്രതികരണം. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചിത്രമാണിത്.

നർമത്തിനു പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം ഏഴ് ലക്ഷത്തിനു മുകളിൽ ആളുകളാണ് ട്രെയിലർ കണ്ടു കഴിഞ്ഞത്. തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജൻ പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. വിജയരാഘവൻ, സർജനു, അശ്വിൻ , മനോജ് ഗിന്നസ്, ജയൻ ചേർത്തല, മാലാ പാർവതി എന്നിവരും പ്രധാന താരങ്ങളാണ്.

ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ് – ജെബിൻ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബിജിബാല്‍ ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ശ്രീജിത്ത് നായറാണ് ചിത്രത്തിന്റെ ചായാഗ്രഹണം. സെൻട്രൽ പിക്‌ച്ചേഴ്‌സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

Read More >>