മേക്കോവര്‍ വീഡിയോ പുറത്തുവിട്ട് ഹൃത്വിക്: അന്തംവിട്ട് ആരാധകര്‍

ദ അദർ സൈഡ് ഓഫ് കബീർ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്

മേക്കോവര്‍ വീഡിയോ പുറത്തുവിട്ട് ഹൃത്വിക്: അന്തംവിട്ട്  ആരാധകര്‍

കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഠിന പരിശ്രമം നടത്തുന്ന താരമാണ് ബോളിവുഡ് ഹീറോ ഹൃത്വിക് റോഷൻ. ശരീരഭാരം കൂട്ടിയും കുറച്ചും പലപ്പോഴും അദ്ദേഹം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ വാർ എന്ന ചിത്രത്തിനായി ഹൃത്വിക് നടത്തിയ മേക്ക് ഓവറിന്റെ വീഡിയോ ആണ് തരംഗമാവുന്നത്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

https://www.instagram.com/p/B3bks2BHl3k/

കഠിനമായ വ്യായാമം, പരിശീലനം എന്നിവയിലൂടെയാണ് ഹൃത്വിക് ഫിറ്റ്‌നെസ് നേടിയെടുത്തിട്ടുള്ളത്. ദ അദർ സൈഡ് ഓഫ് കബീർ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. സിനിമയിൽ കബീർ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. ടൈഗർ ഷറഫ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

Read More >>