ലിനിക്ക് സ്‌നേഹപൂര്‍വ്വം 'ഔവര്‍ ലിനി'

ലിനി ജോലി ചെയ്തിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന ഒരു അനുസ്മരണ ചടങ്ങിന്റെ പശ്ചാത്തില്‍ ഒരുക്കിയ ചിത്രം സംവിധായകന്‍ രഞ്ജിത്തിന്റെ ശബ്ദസാന്നിധ്യത്തോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

ലിനിക്ക് സ്‌നേഹപൂര്‍വ്വം ഔവര്‍ ലിനി

നിപ്പ കാലത്ത് സ്വന്തം ജീവന്‍ നല്‍കി രോഗികളെ പരിചരിച്ച നഴ്‌സ് ലിനിയുടെ ഓര്‍മ്മകളുമായി 'ഔവര്‍ ലിനി' ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു. കോഴിക്കോട്- ബാലുശ്ശേരി സ്വദേശിയായ രെമിന്‍സ് ലാലാണ് ചിത്രം സംവിധാനം ചെയ്തത്. ലിനി ജോലി ചെയ്തിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന ഒരു അനുസ്മരണ ചടങ്ങിന്റെ പശ്ചാത്തില്‍ ഒരുക്കിയ ചിത്രം സംവിധായകന്‍ രഞ്ജിത്തിന്റെ ശബ്ദസാന്നിധ്യത്തോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. എ.കെ വൈഷ്ണവിന്റെ സംഗീത സംവിധാനത്തില്‍ സി.പി അനഘയും എ.കെ വൈഷ്ണവും പാടിയ ഗാനം ചിത്രത്തിന് മാറ്റുകൂട്ടുന്നു.

ലിനിയുടെ സുഹൃത്തും അസുഖത്തെ തുടര്‍ന്ന് ലിനിയെ പരിചരിക്കുകയും ചെയ്ത നഴ്‌സ് ജിന്‍സി സുധീഷാണ് ചിത്രത്തില്‍ ലിനിയായി വേഷമിട്ടത്. എകരൂല്‍ സ്വദേശിയായ ഷിഹാബ് ലിനിയുടെ ഭര്‍ത്താവ് സജീഷായും, ബാലുശ്ശേരി സ്വദേശികളായ ശ്രീരാഗും ആദിയും ലിനിയുടെ മക്കളായ ഋതുലിന്റേയും സിദ്ധാര്‍ഥിന്റേയും വേഷം ചെയ്തു.

സിനിമാ സ്വപ്‌നങ്ങളാണ് തന്നെ ഔവര്‍ ലിനിയിലേക്ക് എത്തിച്ചതെന്ന് രെമിന്‍സ് ലാല്‍ പറയുന്നു. നിരവധിയാളുകള്‍ നേരിട്ട് വിളിച്ച് പ്രശംസിച്ചു. ലിനിയുടെ ഭര്‍ത്താവ് സജീഷ് ഫോണ്‍വിളിച്ച് അഭിനന്ദിച്ചത് ഏറ്റവും വലിയ അംഗീകാരമായാണ് രെമിന്‍സ് കരുതുന്നത്. ആദ്യ സംരഭത്തിന് നല്ല പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് രെമിന്‍സും കൂട്ടുകാരും.

രെമിന്‍സ്് ലാലും എം.കെ വൈശാഖുമാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. സായൂജ് വിജയ് ആണ് സഹ സംവിധായകന്‍. നിര്‍മ്മാണം:എം.കെ. അനുരാഗ്, രഞ്ജിത്ത് ഇയ്യാട്, കെ.പി പ്രതീക്. ക്യാമറ:ഉല്ലാസ് കെ ഉണ്ണി.


Read More >>