വിസ്മയവും ഭയവും നിറച്ച് ആകാശഗംഗ2; ട്രെയിലർ പുറത്തിറങ്ങി

രമ്യ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദൻ, ഹരീഷ് കണാരൻ, സലിം കുമാർ, ധർമ്മജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, റിയാസ്, ആരതി, പ്രവീണ, തെസ്നി ഖാൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

വിസ്മയവും ഭയവും നിറച്ച് ആകാശഗംഗ2; ട്രെയിലർ പുറത്തിറങ്ങി

വിനയൻ സംവിധാനം ചെയ്യുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ദിവ്യ ഉണ്ണി, മയൂരി, സുകുമാരി, റിയാസ്, മധുപാൽ തുടങ്ങിയവരെ അണിനിരത്തി വിനയൻ തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയായിരുന്നു ആകാശഗംഗ.


1999ൽ പുറത്തു വന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് വിനയൻ. ട്രെയിലറിന് വൻ വരവേൽപാണ് ലഭിക്കുന്നത്. 90കളിലെ കുട്ടികളുടെ പേടിസ്വപ്നമായിരുന്ന ചിത്രവും അതിലെ ഗാനങ്ങളുമെല്ലാം ഓർത്തെടുക്കുകയാണ് ആരാധകർ. രമ്യ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദൻ, ഹരീഷ് കണാരൻ, സലിം കുമാർ, ധർമ്മജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, റിയാസ്, ആരതി, പ്രവീണ, തെസ്നി ഖാൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനയൻ തന്നെ നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചത് പ്രകാശ് കുട്ടിയാണ്. ഹരിനാരായണൻ, രമേശൻ നായർ എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയത് ബിജിബാലും ബേണി ഇഗ്‌നേഷ്യസും ചേർന്നാണ്.

Read More >>