നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാവുന്നു

ഇരുവരുടേയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു.

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാവുന്നു

നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാവുന്നു. ഐശ്വര്യയാണ് ഭാവിവധു. ഇരുവരുടേയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു.


വിവാഹം എന്നുണ്ടാകുമെന്നത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമായിട്ടില്ല. ബാലതാരമായി സിനിമാ രംഗത്ത് എത്തിയ വിഷ്ണു ഉണ്ണികൃഷ്ണൻ തിരക്കഥ രചനയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 2015 ൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയിലൂടെയാണ് ബിബിൻ ജോർജുമായി ചേർന്ന് വിഷ്ണു ആദ്യമായി തിരക്കഥ ഒരുക്കുന്നത്. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ പ്രധാനനടനായി. ഇതിന്റെ തിരക്കഥയും ബിബിനും വിഷ്ണുവും ചേർന്നാണ് ഒരുക്കിയത്. ഒരു യമണ്ടൻ പ്രേമകഥയ്ക്കും തിരക്കഥയൊരുക്കിയതും ബിബിനും വിഷ്ണുവുമാണ്.

Read More >>