ഇതാണ് അസിന്‍റെ മകള്‍ അറിന്‍; കേരള സാരിയില്‍ സുന്ദരിയായി താരവും

മൈക്രോമാക്‌സ് സ്ഥാപകനും വ്യവസായിയുമായ രാഹുൽ ശർമ്മയുമായുള്ള വിവാഹത്തിനു ശേഷം സിനിമാ ലോകത്തുനിന്നും വിട്ടു നിൽക്കുകയാണ്

ഇതാണ് അസിന്‍റെ മകള്‍ അറിന്‍; കേരള സാരിയില്‍ സുന്ദരിയായി താരവും

നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള ചിത്രത്തിലൂടെ 'ചൂളമടിച്ചു കറങ്ങി വന്ന' പ്രിയനടി അസിന്റെ ഓണ ചിത്രങ്ങൾ വൈറലാവുന്നു. പട്ടുപാവാടയണിഞ്ഞ് ആദ്യ ഓണം ആഘോഷിക്കുന്ന മകൾ അറിന്റെ മനോഹരമായ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

കൂടാതെ കേരളസാരിയിൽ ഭർത്താവ് രാഹുലിനൊപ്പമുള്ള താരത്തിന്റെ ചിത്രവുമുണ്ട്.

ഹിന്ദി, തമിഴി ചിത്രങ്ങളിൽ അഭിനയമികവു തെളിയിച്ച താരം മൈക്രോമാക്‌സ് സ്ഥാപകനും വ്യവസായിയുമായ രാഹുൽ ശർമ്മയുമായുള്ള വിവാഹത്തിനു ശേഷം സിനിമാ ലോകത്തുനിന്നും വിട്ടു നിൽക്കുകയാണ്.

2016ലായിരുന്നു താരസുന്ദരിയുടെ വിവാഹം

Next Story
Read More >>