ബിഗിലിനായി 50 കോടി, മാസ്റ്ററിനായി 80 കോടി: വിജയ്‌യുടെ പ്രതിഫലവിവരം പുറത്തുവിട്ട് നടി ഖുശ്ബു

നികുതിയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും ഇല്ലാത്ത ആളാണ് വിജയ് എന്നും ഖുശ്ബു

ബിഗിലിനായി 50 കോടി, മാസ്റ്ററിനായി 80 കോടി: വിജയ്‌യുടെ പ്രതിഫലവിവരം പുറത്തുവിട്ട് നടി ഖുശ്ബു

നടൻ വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ആദായ നികുതി വകുപ്പ് ക്ലീൻ ചീറ്റ് നൽകിയതിനു പിന്നാലെ ബി​ഗിൽ,മാസ്റ്റർ എന്നി ചിത്രങ്ങളിലെ അഭിനയത്തിനായി താരം കൈപ്പറ്റിയ തുക വിവരം പുറത്തുവിട്ട് നടി ഖുശ്ബു സുന്ദർ.

ബിഗിൽ എന്ന ചിത്രത്തിന് വിജയ് 50 കോടിയും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിനായി 80 കോടിയുമാണ് വിജയ് പ്രതിഫലമായി കൈപ്പറ്റിയതെന്ന് ഖുശ്ബു പറയുന്നു. നികുതിയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും ഇല്ലാത്ത ആളാണ് വിജയ് എന്നും അദ്ദേഹത്തിന്‍റെ സുഹൃത്തായ ഖുശ്ബു തന്‍റെ ട്വിറ്റില്‍ കുറിച്ചു.

ആദായ നികുതി വെട്ടിപ്പിന്റെ പേരിൽ മാസ്റ്റർ ചിത്രത്തിന്റെ നെയ്വേലിയിലെ ലൊക്കേഷനിൽ വെച്ച് ആദായ നികുതി ഉദ്യോഗസ്ഥർ വിജയ്‌യിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ വീട് പരിശോധിക്കുകയും ചെയ്തിരുന്നു. നീണ്ട 30 മണിക്കൂറോളം വിജയിയെ ചോദ്യംചെയ്യുകയും. ഒടുവിൽ, അനധികൃത പണമൊന്നും കണ്ടെത്താനാവാതെ അധികൃതര്‍ മടങ്ങുകയായിരുന്നു.

വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്റർ ഏപ്രിൽ 9 നാണ് മാസ്റ്റർ പുറത്തിറങ്ങുന്നത്. വിജയ് സേതുപതിയും വിജയ്‌യും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. മാളവിക മോഹന്‍, ആന്‍ഡ്രിയ എന്നിവരും ചിത്രത്തിലുണ്ട്.

Next Story
Read More >>